ധനകാര്യ ബില്ല് പാസാക്കി
ദില്ലി: ലോക്സഭ 2000-2001 ലെ ധനകാര്യ ബില്ല് വ്യാഴാഴ്ച പാസാക്കി. റേഷന്‍ കട വഴി വിതരണം ചെയ്യുന്ന ധാന്യങ്ങള്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വര്‍ദ്ധിപ്പിച്ച വില കുറയ്ക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി.
ചര്‍ച്ചയ്ക്ക് മറുപടി പറയവേ ധനമന്ത്രി യശ്വന്ത് സിന്‍ഹ ഭക്ഷ്യധാന്യങ്ങള്‍ക്ക് വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിച്ചു. 1991 നും 1996 നും ഇടയ്ക്ക് നാലു തവണയാണ് കോണ്‍ഗ്രസ് ധാന്യങ്ങളുടേയും വളത്തിന്റേയും വില ഉയര്‍ത്തിയത്.
കോണ്‍ഗ്രസ്സൊഴിചുള്ള മറ്റു പാര്‍ട്ടികള്‍ക്കേ വിലക്കയറ്റത്തെ വിമര്‍ശിക്കാനുളള ധാര്‍മ്മിക അവകാശമുള്ളൂയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ഭദ്രത തകര്‍ത്തത് അഞ്ചാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതു കൊണ്ടാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications