Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി എസ് സി സൂചിക 218 പോയിന്റ ് കൂടി

മുംബൈ: മരുന്നു കമ്പനികളുടെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നയവും ജീവനക്കാര്‍ക്ക് കമ്പനിയുടെ ഓഹരി കിട്ടുന്നതിലെ നികുതി സംബന്ധിച്ച വിശദീകരണവും ഓഹരി വിപണിയെ വ്യാഴാഴ്ച ഉത്തേജിപ്പിച്ചു. ബോംബെ സ്റോക്ക് എക്സചേഞ്ച് വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി സൂചിക 218 പോയിന്റ് (5 ശതമാനം) കൂടി 4500 പോയിന്റിന് മുകളിലെത്തി.

ബി എസ് സി ഓഹരി സൂചിക വ്യാഴാഴ്ച വ്യാപാരമാരംഭിച്ചപ്പോള്‍ 4384. 53 ആയിരുന്നത് അവസാനിച്ചപ്പോള്‍ 4553.92 ആയിരുന്നു. 4568.54 ആയിരുന്നു വ്യാഴാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ്.നാസ്ഡാക്കിലുണ്ടായ തകര്‍ച്ച പല വ്യാപാരികളേയും കമ്പോളത്തില്‍നിന്നകറ്റിയിരുന്നു. രാവിലെ കമ്പോളത്തിലുണ്ടായ നേട്ടത്തിന് അതുകൊണ്ടു തന്നെ തിളക്കം കുറവായിരുന്നു.

സ്വദേശ മരുന്നു കമ്പനികളുടെ ഓഹരികള്‍ കൂടുതല്‍ നേട്ടം കൊയ്തു. സാമ്പത്തിക ബില്ലിലെ ഇളവുകള്‍ തദ്ദേശ മരുന്നു കമ്പനികളോയിരിക്കും പ്രയോജനം ചെയ്യുക എന്നതുകൊണ്ടാണിത്. സ്വദേശ കമ്പനികളായ റാന്‍ബാക്സിയും സിപ്ലയും ബഹുരാഷ്ട്ര കമ്പനികളായ ഗ്ലാക്സോയേക്കാളും പ്രയോജനം ലഭിക്കുമെന്ന് കമ്പോള നിരീക്ഷകര്‍ പറഞ്ഞു.

വിവരസാങ്കേതികവിദ്യാ കമ്പനികളുടെ ജീവനക്കാര്‍ക്ക് കമ്പനിയുടെ ഓഹരികൊടുക്കുന്നതിലെ നികുതി സംബന്ധിച്ച വിശദീകരണം അത്ര വ്യക്തമല്ലെങ്കിലും ഈ കമ്പനികളുടെ ഓഹരികള്‍ക്കും ആവശ്യക്കാരേറെയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വിപ്രോ, എസ് എസ് ഐ, ഡിജിറ്റല്‍ എക്വിപ്മെന്റ് എന്നീ വിവരസാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു കയറി.

കമ്പോളത്തിലെ ഈ മുന്നേറ്റം ഒരാശ്വാസമാണെങ്കിലും ഇത് തുടരുമോയെന്ന് കണ്ടറിയണമെന്ന് ഒരു ഫണ്ട് മാനേജര്‍ പറഞ്ഞു. വിപണിയിലുണ്ടായ വന്‍ ഇടിവ് നിക്ഷേപകരെ കമ്പോളത്തില്‍ നിന്നകറ്റി. ഇനിയവരുടെ വിശ്വാസം തിരികെവരാന്‍ സമയമെടുക്കും. കാരണം കമ്പോളം ഇനി കുറച്ചു കാലത്തേക്ക് രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട് എന്ന രീതിയിലായിരിക്കുമെന്ന് ഫണ്ട് മാനേജര്‍ പറഞ്ഞു.

കമ്പോള വാര്‍ത്ത
കൊച്ചി: കൊച്ചിയിലെ കുരുമുളക്് വ്യാപാര നിരക്കുകള്‍ ഇപ്രകാരമാണ്. മേയ് അവധി വ്യാപാരം. അവസാനവില ക്വിന്റലിന് 21800. ഒക്ടോബറില്‍ അവധിവ്യാപാരം അവസാനവില 22100.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+