കേരളം വിദേശസഞ്ചാരികള്‍ക്ക് പ്രീയങ്കരമാവുന്നു
ദുബായ് : അറേബ്യന്‍ ട്രാവല്‍ മാര്‍ക്കെറ്റ് എന്ന ദുബായിലെ വിനോദസഞ്ചാര മേളയിലെ കേരള പവലിയനില്‍ ജിജ്ഞാസുക്കളായ വിനോദസഞ്ചാരികളുടെ തിരക്കാണെന്ന് കേരള സര്‍ക്കാരിന്റെ ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. ഇവരിലധികവും അറബികളാണ്.
ഒരു വ്യാപാര-ഔദ്യോഗിക സംഘത്തെ നയിച്ചുകൊണ്ടാണ് അമിതാഭ് കാന്ത് ദുബായിലെത്തിയിട്ടുള്ളത്. പറുദീസയെന്നും ദൈവത്തിന്റെ സ്വന്തം രാജ്യമെന്നുമൊക്കെ പുകള്‍പെറ്റതാണ് കേരളമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് ഒന്നരക്കോടി രൂപയുടെ ഒരു പ്രത്യേക ഗള്‍ഫ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ഗള്‍ഫില്‍ നിന്നു ഇരുപതിനായിരം വിനോദസഞ്ചാരികളെയെങ്കിലും കേരളത്തിലേക്കാകര്‍ഷിക്കാനിതുപകരിക്കും. ഇതിനായി ഗള്‍ഫിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായും വിനോദസഞ്ചാരികളുമായും നേരിട്ട് ബന്ധപ്പെടാന്‍ പരിപാടിയുണ്ട്.
ഹരിതാഭമായ ഭൂമിക്കുപുറമേ കെട്ടുവള്ളങ്ങളും ആയര്‍വേദ തിരുമ്മുചികിത്സയും സഞ്ചാരികളെയാകര്‍ഷിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമെത്തിയ 47 ലക്ഷം വിദേശ വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ആയുര്‍വേദ സങ്കേതങ്ങള്‍ തിരഞ്ഞെടുത്തു.












Click it and Unblock the Notifications