അഞ്ചു തീവ്രവാദികളെ ജയിലില്‍ നിന്ന് വിട്ടയച്ചു
ദില്ലി: തടവിലായിരുന്ന അഞ്ച് മുതിര്‍ന്ന തീവ്രവാദി നേതാക്കളെ വ്യാഴാഴ്ച്ച മോചിപ്പിച്ചു. വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ ഗവര്‍മെന്റ് ഒരുങ്ങുകയാണെന്ന അഭ്യൂഹം നിലവിലിരിക്കുന്ന പശ്ചാത്തലത്തിലാണ് തീവ്രവാദികളുടെ മോചനം.
അഞ്ചു തീവ്രവാദികളും തീഹാര്‍ ജയിലില്‍ നിന്നാണ് മോചിതരായത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പെടുന്നു. അബ്ദുള്‍ മജിദ് ദണ്ഡു, അബ്ദുള്‍ ആസാദ് വാസ, ഗുലാം മുഹമ്മദ് സങ്കര, മുഹമ്മദ് അഷ്റഫ് സെഹാരി എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റുള്ളവര്‍.
ഇതോടെ ഒരു മാസത്തിനുള്ളില്‍ വിട്ടയച്ച തടവുകാരുടെ എണ്ണം 11 ആയി.












Click it and Unblock the Notifications