ശ്രീലങ്കയില്‍ ഇടപെടില്ലെന്ന് ജസ്വന്ത്സിംഗ് പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി
ദില്ലി: ഇന്ത്യ ശ്രീലങ്കയില്‍ സൈനികമായി ഇടപെടുകയോ ആയുധങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗ് പാര്‍ലമെന്റിന് ഉറപ്പുനല്‍കി.
ശ്രീലങ്കയിലെ വംശീയകലാപത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ഗവര്‍മെന്റിന്റെ ചില അഭ്യര്‍ഥനകള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നെന്ന് ജസ്വന്ത്സിംഗ് വ്യക്തമാക്കി.
ശ്രീലങ്കന്‍ പ്രശ്നത്തില്‍ നിലപാടെടുക്കുന്ന കാര്യത്തില്‍ നമ്മുടെ പഴയ അനുഭവം കൂടി സഹായിച്ചിട്ടുണ്ട്. നമുക്കിനിയും പഴയ വഴിയിലൂടെ പോവേണ്ടതില്ല. ജസ്വന്ത്സിംഗ് പറഞ്ഞു.
ശ്രീലങ്കന്‍ ഗവര്‍മെന്റിന് മാനുഷികമായ സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പ്രശ്നത്തില്‍ ഗവര്‍മെന്റിന്റെ നയത്തെ എല്ലാ അംഗങ്ങളും പിന്തുണച്ചതില്‍ വിദേശകാര്യമന്ത്രി കൃതാര്‍ഥത പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ എന്തു നീക്കം നടത്തുമ്പോഴും അത് പാര്‍ലമെന്റിനെ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.












Click it and Unblock the Notifications