Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കരുതെന്ന് കരുണാനിധി

ചെന്നൈ: ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമസഭയില്‍ ഈ വിഷയത്തെ പറ്റിയുള്ള അടിയന്തിരപ്രമേയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തമിഴ്നാടിലെ ജനങ്ങള്‍ക്ക് ഇതേ അഭിപ്രായം തന്നെയാണുള്ളതെന്ന ്കരുണാനിധി പറഞ്ഞു. ശ്രീലങ്കന്‍ സൈന്യത്തിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കാനും പാടില്ല. അമേരിക്കയും പാക്കിസ്ഥാനും ചൈനയും പോലുള്ള രാജ്യങ്ങള്‍ ശ്രീലങ്കക്ക് സൈനികസഹായം നല്‍കിയാലും ഇന്ത്യ സൈന്യത്തെ അയക്കരുത്. ഇന്ത്യ സൈന്യത്തെ അയച്ചാല്‍ ശ്രീലങ്കന്‍ തമിഴ് കുടുംബങ്ങളെ ഉന്മൂലനം ചെയ്യാനായി ഇന്ത്യന്‍ സൈന്യം ഉപയോഗിക്കപ്പെടും. കരുണാനിധി പറഞ്ഞു.

ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാനായി കഴിഞ്ഞ രാത്രി പ്രധാനമന്ത്രി വാജ്പേയി ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹിയിലെത്താനാവില്ലെന്ന് താന്‍ വാജ്പേയിയോട് പറഞ്ഞു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ പോവുന്നതിനെ കുറിച്ച് തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്ന് കരുണാനിധി പറഞ്ഞു.

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗിന്റെ പ്രസ്താവനയെ കരുണാനിധി സ്വാഗതം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+