ശ്രീലങ്കയില്‍ സൈനികമായി ഇടപെടില്ലെന്ന് ജസ്വന്ത് സ ്ിംഹ്
ദില്ലി: ശ്രീലങ്കയില്‍ സൈനികമായി ഇടപെടാന്‍ താല്‍പര്യമില്ലെന്ന് ബുനാഴ്ച ഇന്ത്യ വ്യക്തമാക്കി. ഇതോടെ ഈ വഴിക്കുള്ള ആശങ്കകള്‍ക്ക് വിരാമമായി. പുലികള്‍ വളഞ്ഞിരിക്കുന്ന താവളങ്ങളില്‍ നിന്ന് പട്ടാളത്തെ രക്ഷിക്കേണ്ടത് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഇന്ത്യ പറഞ്ഞു.
എന്നാല്‍ ലങ്കയിലെ സാധാരണ ജനങ്ങള്‍ക്ക് യുദ്ധം മൂലമുണ്ടായിരിക്കുന്ന കെടുതികള്‍ ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി ജസ്വന്ത് സ ്ിംഹ് അറിയിച്ചു. ക്യാബിനറ്റ് കമ്മറ്റി ഓണ്‍ സെക്യൂരിറ്റിയുടെ (സി സി എസ്) ഒരു അടിയന്തര യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കന്‍ വിദേശകാര്യവകുപ്പ് മന്ത്രി ലക്ഷമണ്‍ കടിര്‍ഗമര്‍ ഇന്ത്യയോട് ലങ്കന്‍ പട്ടാളത്തെ രക്ഷപ്പെട്ടുത്താന്‍ സഹായമഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ജസ്വന്ത് സിംഹ് പറഞ്ഞു. നൂറ് മിനറ്റിലേറെ നീണ്ടു നിന്ന സി സി എസ് കൂടിയാലോചന ജാഫ്നിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടിയാലോചനയില്‍ പ്രധാനമന്ത്രി വാജ്പേയി അദ്ധ്യക്ഷനായിരുന്നു.
ജാഫ്നയില്‍ നിന്നു പട്ടാളത്തെ മോചിപ്പിക്കേണ്ടത് ഇന്ത്യയുടെ ചുമതലയല്ലെന്ന് ജസ്വന്ത് സ്ിംഹ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രശ്നത്തില്‍ സൈനികമായി ഇടപെടുന്നത് ഇന്ത്യ പരിഗണിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
എല്‍ ടി ടി ഇ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയാണെന്നും നിരോധനം പുന:പരിശോധിക്കേണ്ടുമ്പോള്‍ എല്ലാ വശങ്ങളും പഠിച്ച ശേഷമേ തീരുമാനമെടുക്കൂയെന്നും മന്ത്രി വ്യക്തമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ വാജ്പേയിയുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജസ്വന്ത് സിംഹ് പറഞ്ഞു.












Click it and Unblock the Notifications