എ.കെ.ആന്റണിയുടെ വീടിനു നേരെ കല്ലേറ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് എ.കെ.ആന്റണിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ മനോരോഗിയെന്നു കരുതുന്ന ഒരാള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
സംഭവം നടക്കുമ്പോള്‍ ഈശ്വരിവിലാസത്തെ വീട്ടിലാരുമുണ്ടായിരുന്നില്ല. അടുത്തുള്ള നാലു വീടുകളുടെയും ജനലുകള്‍ തകര്‍ത്തിട്ടുണ്ട്.
വിശ്വംഭരന്‍(40) എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പോലീസ് സര്‍വീസിലുണ്ടായിരുന്ന വിശ്വംഭരനെ അച്ചടക്കവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. മയക്കുമരുന്നിന് അടിമയായ വിശ്വംഭരനെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്.
കഴിഞ്ഞ വര്‍ഷവും ആന്റണിയുടെ വീടിനു നേരെ ഇയാള്‍ കല്ലെറിഞ്ഞിരുന്നു. സര്‍വീസില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരമെന്ന നിലയിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications