Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് പ്രശ്നം സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ ചര്‍ച്ചാവിഷയമായേക്കും

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് തീരുമാനങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും സി.പി.എം സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഇത് പ്രധാന ചര്‍ച്ചാവിഷയമായേക്കും.

മുസ്ലിംലീഗിനെ എല്‍.ഡി.എഫിലെടുക്കണമെന്ന് വാദിക്കുന്ന ശക്തമായൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും സെക്രട്ടറിയേറ്റംഗം കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കണ്ണൂര്‍ ലോബിക്കാണ് മുസ്ലിംലീഗിനെ ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന അഭിപ്രായമുള്ളത്. എല്‍.ഡിഎഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ അടങ്ങുന്ന വിഭാഗം ഇതിനെ ശക്തിയായി എതിര്‍ക്കുന്നു. അതിനാല്‍ ഈ വിഷയം സി.പി.എം സംസ്ഥാനകമ്മിറ്റിയില്‍ ഏറെ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായേക്കും. എന്നാല്‍ ഇതിനെ സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം സംസ്ഥാനകമ്മിറ്റിയില്‍ ഉണ്ടാകാനിടയില്ല. ജൂണ്‍ മാസം ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ പാര്‍ട്ടി നയത്തില്‍ മാറ്റം വരുത്തുന്ന തീരുമാനങ്ങളെടുത്താലേ മുസ്ലിം ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്നതുകൊണ്ടാണിത്.

അപ്പുക്കുന്‍ വള്ളിക്കുന്നിനെയും പി.വി ചെറിയാനേയും തിരിച്ചടുക്കണമെന്ന കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ മാറ്റിവയ്ക്കണമെന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി തീരുമാനമാണ് ചര്‍ച്ചക്ക് വരുന്ന മറ്റൊരു വിഷയം. ഇതിനെതിരെ അപ്പുക്കുട്ടനും ചെറിയാനും പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തില്‍ സംസ്ഥാനകമ്മിറ്റിയിലെ സി.ഐ.ടി.യു പക്ഷക്കാര്‍ പ്രശ്നം ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മലയാളം ചാനലായിരിക്കും സംസ്ഥാനകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന മറ്റൊരു വിഷയം. സംസ്ഥാനകമ്മിറ്റി യോഗം നാളെയാണ് തീരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+