കെ.പി.എ.സി. സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കെ.പി.എ.സി.യുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ 25ന് വൈകുന്നേരം 5.30ന് ടാഗോര്‍ തിയേറ്ററില്‍ ഉപരാഷ്ട്രപതി കൃഷ്ണകാന്ത് ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.എ.സി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ പി.കെ വാസുദേവന്‍ നായര്‍ അറിയിച്ചു. ഉദ്ഘാടനപരിപാടികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം കെ.പി.എ.സി യുടെ പ്രശസ്ത നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അവതരിപ്പിക്കും. കെ.പി.എ.സി യില്‍ നിന്നും സിനിമയില്‍ എത്തിയ നടീനടന്മാരെ ഈ നാടകത്തില്‍ അഭിനയിപ്പിക്കാന്‍ ശ്രമിക്കുന്നതായി വാസുദേവന്‍നായര്‍ പറഞ്ഞു.
രണ്ടാം ദിവസം നടക്കുന്ന പരിപാടികളില്‍ സിനിമാനടന്‍ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. അന്ന് കെ.പി.എ.സി യുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് കെ.പി.എ.സി യുടെ തിരഞ്ഞെടുത്ത നാടക ഗാനങ്ങളുടെ അവതരണവും നടക്കും.
മൂന്നാം ദിവസം ഇന്ത്യയില്‍ കലാസാംസ്ക്കാരിക രംഗം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത ഹിന്ദി സിനിമാനടന്‍ ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബി. ഇക്ബാല്‍, ഒ.എന്‍.വി. കുറുപ്പ്, പി.ഗോവിന്ദപിള്ള, അബു എബ്രഹാം എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. നാടക രംഗത്ത് 50 വര്‍ഷം പിന്നിട്ട കെ.ടി. മുഹമ്മദിനെ അന്ന് ആദരിക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇതു ഭൂമിയാണ് എന്ന നാടകം അവതരിപ്പിക്കും.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍ ആസൂത്രണം ചെയ്തിുണ്ട്. ഇതിന്റെ ചുമതല ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള സംഘാടകസമിതികള്‍ക്കായിരിക്കും.












Click it and Unblock the Notifications