കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കും

  • By Super
Google Oneindia Malayalam News

കൊളംബോ: ഇസ്രായേലുമായി ഉടന്‍ തന്നെ നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചു. ജാഫ്നയില്‍ തമിഴ് പുലികളില്‍ നിന്നും ഭീഷണി നേരിടുന്ന ശ്രീലങ്കന്‍ സൈന്യത്തെ സഹായിക്കാന്‍ ഒരുക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കയുടെ ഈ തീരുമാനമെന്ന് കരുതുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങളുണ്ടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. നയതന്ത്രബന്ധത്തിന്റെ വ്യവസ്ഥകള്‍ ഇരുരാജ്യങ്ങളിലെയും ഗവര്‍മെന്റുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ശ്രീലങ്കന്‍ വിദേശ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

അതിനിടെ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്നു ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്‍.ടി.ടി.ഇയെ നേരിടാനായി ശ്രീലങ്കന്‍ ഗവര്‍മെന്റ് കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും പൊതുജീവിതത്തെ തടസപെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന പൊതുസുരക്ഷാ നിയമം വ്യാഴാഴ്ച്ച മുതല്‍ നടപ്പിലാക്കിയിരിക്കുകയാണ്.

അടിയന്തിരഘട്ടത്തിലുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച പ്രസിഡന്റ് ചന്ദ്രികാ കുമാതുംഗെ എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ മുഴുന്‍ പിന്തുണയും ആവശ്യപ്പെട്ടു.

ബുധനാഴ്ച്ച വൈകുന്നേരം ചന്ദ്രികാ കുമാരതുംഗെ മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അന്തര്‍ദേശീയ പിന്തുണ തങ്ങള്‍ക്ക ് ആത്മവിശ്വാസം പകരുന്നുവെന്ന് യോഗത്തില്‍ ചന്ദ്രിക പറഞ്ഞു. അത്യാവശ്യമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതിനുള്ള ഫണ്ട് സൈനികാവശ്യത്തിന് നീക്കിവെക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം മുതലുള്ള മന്ത്രിമാരുടെ ശമ്പളവര്‍ധനവ് റദ്ദാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X