Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി വിപണി 141 പോയിന്റുയര്‍ന്നു

മുംബൈ: ബോംബൈ ഓഹരി വിപണിയിലെ ബുധനാഴ്ചത്തെ മെച്ചപ്പെട്ട പ്രകടനം വെളളിയാഴ്ചയും തുടര്‍ന്നു. വെള്ളിയാഴ്ച കച്ചവടം അവസാനിച്ചപ്പോഴേക്കും പ്രധാനപ്പെട്ട ഇന്ത്യന്‍ ഓഹരികളുടെ വില മൂന്ന് ശതമാനം കൂടിയിട്ടുണ്ട്. തുടര്‍ച്ചയായുള്ള ഇടിവുകള്‍ക്കു ശേഷം ഓഹരി കമ്പോളം ശക്തമായൊരു തിരിച്ചു വരവ് നടത്തുമെന്നുള്ള തോന്നലാണ് ഇതിനു പിന്നിലെന്ന് നിരീക്ഷകര്‍ പറഞ്ഞു. ബി എസ് ഇ സൂചിക വ്യാഴാഴ്ചത്തേതിലും 141.64 പോയിന്റ് (3.11 ശതമാനം) കൂടി 4695.56 ലാണ് വെള്ളിയാഴ്ച അവസാനിച്ചത്.

നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് വ്യാഴാഴ്ചത്തേതിലും 37.35 പോയിന്റ് (2.71 ശതമാനം) കൂടി 1417.90 ലായി. ബുധനാഴ്ച മുതല്‍ കമ്പോളം ഒരു തിരിച്ചു വരവിനുള്ള ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും താഴന്ന നിലയായ 4109.66 ലായപ്പോഴേക്കും വിദേശ ഫണ്ടുകളും സ്വദേശി സ്ഥാപനങ്ങളും വന്‍തോതില്‍ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങി. വിവരസാങ്കേതിക കമ്പനികള്‍ക്കും, മരുന്നു കമ്പനികള്‍ക്കും നികുതിയിളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കമ്പോളത്തിനുണര്‍വേകിയെന്ന് നിരീക്ഷകര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചകളില്‍ ഏറെ ഇടിവുണ്ടായ വിവരസാങ്കേതിക വിദ്യാ കമ്പനികളുടെ ഓഹരികള്‍ ഇപ്പോഴത്തെ നിലയില്‍ വളരെ ആകര്‍ഷകമായി. ഗ്ലോബല്‍ ടെലിസിസ്റംസ്, ഡിജിറ്റല്‍ എക്വിപ്പ്മെന്റ് ഇന്ത്യ, സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ്, ഹിമാച്ചല്‍ ഫ്യൂച്ചറിസ്റിക്ക്, എച്ച് സി എല്‍ ഇന്‍ഫോ സിസ്റംസ്, സില്‍വര്‍ലൈന്‍ ടെക്നോളജീസ് എന്നിവയുടെ ഓഹരികള്‍ 12 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഇവയുടെ ഓഹരികള്‍ 35 -- 60 ശതമാനം വരെ ഇടിഞ്ഞിരുന്നു.

മരുന്നു കമ്പനികളുടെ ഓഹരികളിലും ഒരു പുത്തന്‍ താല്‍പര്യം കണ്ടു. ലുപിന്‍ ലബോറട്ടറീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ജെര്‍മന്‍ റെമഡീസ്, യൂണിക്കെം ലബോറട്ടറീസ് എന്നീ മരുന്നു കമ്പനികളുടെ ഓഹരികള്‍ കുത്തനെയുര്‍ന്നു. ചില ബാങ്കുകളുടേയും ഓഹരി വിലകളുയര്‍ന്നു. ഇ കോമേഴ്സ് സംബന്ധമായ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയ ഗ്ലോബല്‍ ട്രസ്റ് ബാങ്ക്, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ ഓഹരി വിലകളാണ് കൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+