ഇന്ത്യന്‍ മരുന്നു കമ്പനി അമേരിക്കയില്‍ ഗവേഷണ കേന്ദ്രം തുടങ്ങുന്നു
ദില്ലി: ഇന്ത്യന്‍ മരുന്നു കമ്പനിയായ റാന്‍ബാക്സി ലബോറട്ടറീസ് അമേരിക്കയില്‍ ഗവേഷണ കേന്ദ്രം തുടങ്ങുന്നു. ഇതിന് 25 ലക്ഷം ഡോളര്‍ മുതല്‍മുടക്കുണ്ട്. അടുത്ത വര്‍ഷം തുടങ്ങുന്ന ഈ ഗവേഷണ സ്ഥാപനം നൂതന സാങ്കേതിക വിദ്യകളുടെ ഗവേഷണത്തിലും വികസനത്തിലുമാണ് ശ്രദ്ധിക്കുക.
ഇന്ത്യന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബുധനാഴ്ച മരുന്ന് , ജൈവസാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെ കമ്പനികള്‍ ഗവേഷണം നടത്തുന്നതിന് പത്തു വര്‍ഷത്തെ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. റാന്‍ബാക്സി ഗവേഷണ കമ്പനിയുടെ ഒരു ഉപസ്ഥാപനം ഇന്ത്യയില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.












Click it and Unblock the Notifications