Get Updates
Get notified of breaking news, exclusive insights, and must-see stories!

മതേതരവിശ്വാസികള്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ഒന്നിക്കണമെന്ന് ജ്യോതിബസു

കല്‍ക്കത്ത: ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും രാഷ്ട്രീയമായ വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് ഒന്നിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു പറഞ്ഞു.

ജനവിരുദ്ധനയങ്ങളിലൂടെ ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജാതിമതശക്തികളില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ മതേതരവിശ്വാസികളെ ഒന്നിപ്പിക്കേണ്ടതുണ്ട്. ബസു പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവും ബംഗാളിലെ മുന്‍ അഡ്വക്കറ്റ് ജനറലുമായ സ്നേഹങ്ക്ഷു കാന്താചാര്യയുടെ ജയില്‍ ഡയറി പ്രകാശനം ചെയ്തതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാംമുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച് തീരുമാനമൊന്നുമായില്ലെന്നും തന്റെ അടുത്ത ഡല്‍ഹി സന്ദര്‍ശനവേളയില്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും ബസു പറഞ്ഞു. വ്യാഴാഴ്ച്ച മുന്‍ പ്രധാനമന്ത്രിമാരായ വി.പി.സിംഗ്്, ചന്ദ്രശേഖര്‍,ദേവഗൗഡ എന്നിവരുമായി ബസു ചര്‍ച്ച നടത്തിയിരുന്നു.

മൂന്നാം മുന്നണിക്ക് ഇടതുപക്ഷം നേതൃത്വം കൊടുക്കണമെന്ന് വി.പി.സിങ് നിര്‍ദേശിച്ചതായി ബസു പറഞ്ഞു. ശാരീരികമായ വിഷമതകളുണ്ടായിട്ടും മൂന്നാം മുന്നണി രൂപീകരണശ്രമത്തിന് മുന്നിട്ടിറങ്ങിയ സിങിനെ ജ്യോതിബസു അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+