കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം ചാനലിന്റെ പ്രൊമോട്ടര്‍മാരില്‍ രാഷ്ട്രീയക്കാരും ബിസിനസുകാരും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സി.പി.എം പിന്തുണയ്ക്കുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചാനലിന്റെ പ്രൊമോട്ടര്‍മാരില്‍ രാഷ്ട്രീയക്കാരും, കോണ്‍ട്രാക്ടര്‍മാരും ബിസിനസുകാരും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ചമ്മനാട് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മൊയ്തീന്‍കുട്ടിയും പ്രൊമോട്ടര്‍മാരില്‍ ഉണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് കൊടുത്ത പ്രസ്താവനയിലും മെമ്മോറാണ്ടത്തിലുമാണ് 25 പ്രൊമോട്ടര്‍മാരുടെ പേര് കമ്പനി വെളിപ്പെടുത്തിയത്.

പി.എ. സിദ്ധാര്‍ത്ഥമേനോന്‍, ഡയറക്ടര്‍മാരായ സി.കെ. കരുണാകരന്‍, പി.ടി. കുഞ്ഞു മുഹമ്മദ്, സി.പി.എം നേതാക്കളായ കെ.പി. അരവിന്ദാക്ഷന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുള്‍പ്പെടെ 25 പ്രൊമോട്ടര്‍മാരുണ്ട്. 25 ലക്ഷം രൂപയുടെ ഷെയറുകള്‍ എടുത്ത അഞ്ചുപേരുണ്ട്. ബിസിനസുകാരായ വി.കെ. മുഹമ്മദ് അഷറഫ്, കെ.കെ. രാധാകൃഷ്ണന്‍, കെ. അനൂപ്, എം.പി. പുരുഷോത്തമന്‍ എന്നിവരാണിവര്‍. ഇതില്‍ എം.പി. പുരുഷോത്തമന്‍ ചെന്നൈയിലെ എം.പി. ഡിസ്റിലറീസ് ഉടമയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X