പത്രപ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി
തിരുവനന്തപുരം: കേരളത്തിലെ നൂറ് കണക്കിന് പത്രപ്രവര്‍ത്തകരും വാര്‍ത്താ ഏജന്‍സികളില്‍ ജോലിയെടുക്കുന്നവരും വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇവര്‍ ജസ്റ്റീസ് മാനിസാന സിംഹിന്റെ കോലം കത്തിക്കുകയും ചെയ്തു. ജസ്റീസ് മാനിസാന തലവനായുള്ള വേതന ബോര്‍ഡ് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണ്ണലിസ്റിന്റേയും ദി കേരള ന്യൂസ്പേപ്പര്‍ എംപ്ലായീസ് ഫെഡറേഷന്റേയും ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ്ണ.
കേസരി മെമ്മോറിയല്‍ ജേര്‍ണ്ണലിസ്റ് ട്രസ്റില്‍ നിന്നാരംഭിച്ച ജാഥ സെക്രട്ടേറിയറ്റ് പടിക്കല്‍ അവസാനിക്കുകയായിരുന്നു. പ്ലക്കാര്‍ഡ്േ പിടിച്ചും വേജ് ബോര്‍ഡിനെതിരെ മുദ്രാവാക്യം മുഴക്കിയുമാണ് ജാഥ നീങ്ങിയത്്. മേയ് എട്ടിനുള്ള രാജ്യവ്യാപകമായ സമരത്തിന് മുന്നോടിയായാണ് ഇത് സംഘടിപ്പിച്ചത്. സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications