കുളച്ചില്‍ തുറമുഖത്തിന് സാദ്ധ്യതാ പഠന സംഘമെത്തി
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ കുളച്ചില്‍ തുറമുഖം ഒരു നവീന തുറമുഖമായി വികസിപ്പിക്കുന്നത് പഠിക്കാന്‍ എട്ടംഗ മലേഷ്യന്‍ സംഘം വെള്ളിയാഴ്ച എത്തി. വര്‍ഷത്തില്‍ ചിലപ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഈ തുറമുഖം ഒരു നവീന, സമ്പൂര്‍ണ്ണ തുറമുഖമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടായിരത്തിയഞ്ഞൂറ് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സാദ്ധ്യതാപഠന രേഖ കുളച്ചില്‍ സന്ദര്‍ശിച്ച മലേഷ്യന്‍ സംഘം മേയ് 24 ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് സമര്‍പ്പിക്കും. നാഗര്‍കോവിലിന് 22 കിലോമീറ്റര്‍ അകലെയാണ് കുളച്ചില്‍. തിരുവനന്തപുരത്ത് നിന്ന് 65 കിലോമീറ്റര്‍ അകലമേ ഈ സ്ഥലത്തേക്കുള്ളൂ.












Click it and Unblock the Notifications