സംസ്ഥാന വില്പന നികുതി കുറയ്ക്കുമെന്ന് മന്ത്രി ശിവദാസമേനോന്‍
തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത നികുതി നടപ്പിലാക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ലെങ്കില്‍ കേരളം വില്പന നികുതി കുറയ്ക്കുമെന്ന് മന്ത്രി ശിവദാസമേനോന്‍ പറഞ്ഞു.
തിരുവനന്തപുരം പ്രസ്ക്ലബിന്റേയും യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടേയും അസോസിയേഷന്‍ ഓഫ് പ്സാന്റേഴ്സ് ഇന്‍ കേരളയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ ലോകവ്യാപാര സംഘടനാ കരാറിന്റെ പശ്ചാത്തലത്തില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി കാപ്പിയുടെ വില്പന നികുതി എട്ട് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.മറ്റു സംസ്ഥാനങ്ങള്‍ തറവിലയിലും കുറവായി വില്പന നികുതി നിശ്ചയിക്കുന്നതു കൊണ്ട് വ്യാപാരം ഈ സംസ്ഥാനങ്ങളിലേക്ക് മാത്രം മാറിപ്പോകുന്നു. മുന്‍ നിശ്ചയിച്ച തറ വില മറ്റ് സംസ്ഥാനങ്ങള്‍ മാനിച്ചില്ലെങ്കില്‍ റബറിന്റേയും തേയിലയുടേയും കാര്യത്തിലും കേരളം നികുതി കുറയ്ക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കേരളത്തിന് സ്വതന്ത്രമായി നികുതി നിശ്ചയിക്കാനുള്ള അനുമതിക്ക് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ശിവദാസ മേനോന്‍ വെളിപ്പെടുത്തി. സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കാനായി 25 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ഏകീകൃത വില്‍പന നികുതിയുടെ കാര്യത്തില്‍ ഈ ജനുവരിയില്‍ തീരുമാനമെടുത്തിരുന്നു.
ലോകവ്യാപാര സംഘടനാ കരാറും കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ താറുമാറാക്കിയെന്ന് മന്ത്രി പറഞ്ഞു. കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന് ഇതിന്റെ പ്രത്യാഖാതത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications