ഇന്ത്യക്കിന്ന് ആവശ്യം ദേശീയ സര്‍ക്കാരെന്ന് ആര്‍. വെങ്കട്ടരാമന്‍
തിരുവനന്തപുരം: ഇന്ത്യയ്ക്ക് ദേശീയ ഗവര്‍മെന്റാണ് ആവശ്യമെന്ന് മുന്‍ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍. ഇതുവരെ ഭരിച്ച സര്‍ക്കാറുകള്‍ക്കൊന്നും പ്രാതിനിധ്യ സ്വഭാവമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ എന്നുമുണ്ടായിരുന്നത് ഏറ്റുമുട്ടലിന്റെ ഒരു സംസ്കാരമാണ്. നമുക്കിന്നാവശ്യം സമവായത്തിന്റെയും സഹകരണത്തിന്റെയും സംസ്ക്കാരമാണ് അദ്ദേഹം പറഞ്ഞു.
കേശവദാസപുരം ജംഗ്ഷനില്‍ ടി.എം. വര്‍ഗീസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മുന്‍രാഷ്ട്രപതി.
ഏകദേശം 12 ലക്ഷം രൂപ മുടക്കിയാണ് ഒമ്പത് അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശില്പി അവിരാച്ചന്‍ താശ്ശേരിയാണ് പ്രതിമ നിര്‍മ്മിച്ചത്. ഇതു സ്ഥാപിക്കാനുള്ള ഒറ്റക്കല്‍ പീഠം, പരിസരത്തെ ലാന്റ് സ്കേപ്പിങ്ങ് എന്നിവ റിട്ടയേഡ് ഗവര്‍മെന്റ് ചീഫ് ആര്‍ക്കിടെക്റ്റ് പി.വി. തോമസ് പണിക്കരാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ലളിത കലാ അക്കാഡമി വൈസ് പ്രസിഡന്റ് സി.എല്‍. പൊറിഞ്ചുക്കുട്ടി സാങ്കേതികോപദേശങ്ങള്‍ നല്‍കി.












Click it and Unblock the Notifications