Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി അഞ്ഞൂറ് കോടി കവിഞ്ഞു

തിരുവനന്തപുരം: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അഞ്ഞൂറ് കോടി രൂപ കവിഞ്ഞു. ഇത് 1999-2000 വര്‍ഷത്തെ മൊത്തം വിദേശനാണയ വരുമാനത്തിന്റെ നാല് ശതമാനമാണ്. മറീന്‍ പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മൊത്തം 509.6 കോടി രൂപയുടെ സമുദ്രാത് പന്ന കയറ്റുമതി നടന്നിട്ടുണ്ട്. 1998-99 വര്‍ഷത്തിലിത് 462.7 കോടി രൂപയായിരുന്നു.

മുന്‍വര്‍ഷം 302,934 ടണ്ണായിരുന്ന കയറ്റുമതി ഈ വര്‍ഷം 340,000 ടണ്ണായി ഉയര്‍ന്നു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടായ 32 ശതമാനം വര്‍ദ്ധനവാണ് കയറ്റുമതി വരുമാനം 500 കോടി രൂപ കടക്കാനുളള കാരണം. യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 68 കോടി രൂപയ്ക്കായിരുന്നു. ഈ വര്‍ഷമത് 90 കോടിയായി ഉയര്‍ന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയും 61 കോടി രൂപയില്‍ നിന്ന് 77 കോടി രൂപയിലേക്കുയര്‍ന്നു.

ജപ്പാനാണ് ഇന്ത്യയില്‍ നിന്ന് ഏറ്റുവുമധികം സമുദ്രാത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 45 ശതമാനവും ജപ്പാനിലേക്കാണ്. പക്ഷെ ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ് കാണുന്നത്. 1998-1999ല്‍ 229.5 ആയിരുന്ന കയറ്റുമതി 1999-2000 വര്‍ഷത്തില്‍ 226.4 ആയി കുറഞ്ഞു.

മൂല്യം കണക്കാക്കുമ്പോള്‍ ശീതീകരിച്ച കൊഞ്ചാണ് സമുദ്രാത്പന്ന കയറ്റുമതിയുടെ 71 ശതമാനവും വരുന്നത്. ഞണ്ട് കയറ്റുമതില്‍ 64 ശതമാനം വര്‍ദ്ധനവുണ്ട്.

കേരളത്തിലെ കൊഞ്ച് കൃഷിയെ ചിലയിടങ്ങളില്‍ രോഗം ബാധിച്ചില്ലായിരുന്നുവെങ്കില്‍ കയറ്റുമതി ഇതിലും കൂടുമായിരുന്നുവെന്ന് ബേബി മറീന്‍ ഗ്രൂപ്പിന്റെ കെ സി നൈനാന്‍ പറഞ്ഞു. ബ്ലാക്ക് ടൈഗര്‍ ഇനത്തില്‍പെട്ട കൊഞ്ചുകള്‍ക്കാണ്് രോഗബാധയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+