ശ്രീലങ്കക്ക് ഇന്ത്യ വൈദ്യസഹായം നല്‍കും
ദില്ലി: ഇന്ത്യ ശ്രീലങ്കക്ക് വൈദ്യസഹായം നല്‍കുമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കക്ക് എന്ത് മാനുഷികസഹായമാണ് ഇന്ത്യ നല്‍കുക എന്ന ചോദ്യത്തിന് മരുന്നുകള്‍ എന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് മറുപടി പറഞ്ഞു. ഇതുവരെ ശ്രീലങ്ക സൈനികസഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന എന്തും നേരിടാന്‍ തങ്ങള്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
മൂന്ന് സേനാധിപന്മാരും ഉള്‍പ്പെടുന്ന പ്രതിരോധവകുപ്പിലെ ഉന്നതന്മാരുമായി ചണ്ഡിഗഡിനടുത്തുള്ള ചണ്ഡിമന്ദിറില്‍ വെച്ച് ഫെര്‍ണാണ്ടസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications