ശ്രീലങ്ക-ഇസ്രയേല്‍ ചര്‍ച്ച ദില്ലിയില്‍ നടന്നു
ദില്ലി: ശ്രീലങ്കക്ക് സൈനികസഹായം നല്‍കില്ലെന്നു വ്യക്തമാക്കിയ ഇന്ത്യ ഇസ്രായേലും ശ്രീലങ്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് അരങ്ങൊരുക്കി. ഇസ്രയേല്‍ എംബസിയുമായി ശ്രീലങ്കന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇവിടെ വെച്ച് ചര്‍ച്ച നടത്തി. അടുത്ത ദിവസങ്ങളില്‍ ഈ സംഘം നയന്ത്രബന്ധത്തിന് ഔപചാരികരൂപം നല്‍കാന്‍ ഇസ്രയേലിലേക്ക് പോകും.
ഇസ്രയേലും ശ്രീലങ്കയുമായുള്ള ചര്‍ച്ചക്ക് ഇന്ത്യ സജ്ജീകരണമൊരുക്കികൊടുത്തുവെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതിന് ഇന്ത്യ മധ്യവര്‍ത്തിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.
തമിഴ്പുലികളുമായുള്ള പോരാട്ടത്തില്‍ എല്ലാ വിധത്തിലുള്ള സഹായവും ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications