ദേശീയ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ സമിതികള്‍
ദില്ലി: കാര്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമനുസരിച്ച് പ്രതിരോധത്തിന്റെയും ഇന്റലിജന്‍സിന്റെയും അതിര്‍ത്തിസുരക്ഷാസേനയുടെയും നടത്തിപ്പിനെയും ആഭ്യന്തരസുരക്ഷയെയും കുറിച്ച് പഠിക്കാനായി നാലു സമിതികളെ ഗവര്‍മെന്റ് ഉടന്‍ തന്നെ രൂപീകരിക്കും.
വിരമിച്ച പ്രതിരോധ ഓഫീസര്‍മാരായിരിക്കും സമിതികളുടെ തലവന്‍മാര്‍. സമിതിയില്‍ പുറത്തുനിന്നുള്ള വിദഗ്ധന്‍മാരുമുണ്ടായിരിക്കും. ആറു മാസത്തിനുള്ളില്‍ സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പഠനസംഘങ്ങള്‍ കാര്‍ഗില്‍ പ്രശ്നത്തെ കുറിച്ചുള്ള സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ മാത്രം ഒതുങ്ങില്ലെന്നും എല്ലാ സുരക്ഷാപ്രശ്നങ്ങളും സംഘത്തിന്റെ പഠനത്തില്‍ പെടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications