Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔദ്യോഗികപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ കുറുപ്പ് പക്ഷം സമിതിയെ നിയോഗിച്ചു

കൊച്ചി: ജനതാദളിലെ പ്രശ്നങ്ങള്‍ ഔദ്യോഗികനേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഒരു സമിതിയെ പി.ആര്‍.കുറുപ്പ് വിഭാഗം നിയോഗിച്ചു. വെള്ളിയാഴ്ച്ച ചേര്‍ന്ന യോഗം നീലലോഹിതദാസന്‍ നാടാര്‍ പാര്‍ട്ടി പദവികള്‍ ഒഴിയണമെന്നും വീരേന്ദ്രകുമാര്‍ പ്രസിഡന്റ ്സ്ഥാനത്തു നിന്ന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

പി.ആര്‍.കുറുപ്പ്, പി.പി.സുലൈമാന്‍ റാവുത്തര്‍, , കായിക്കര ഷംസുദ്ദീന്‍, എം.കെ.പ്രേമനാഥ്, പ്രൊഫ.രാമന്‍ കര്‍ത്ത, ജോസ് പി.കുര്യന്‍, സി.മൊഹ്സിന്‍, മഠത്തില്‍ മുഹമ്മദ്ഹാജി എന്നിവരാണ് സമിതിയിലുള്ളത് നേതൃത്വവുമായി ചര്‍ച്ച ചെയ്തതിനു ശേഷവും പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ യോഗം ചേര്‍ന്ന് അടുത്ത നീക്കങ്ങളെന്തെന്ന് തീരുമാനിക്കും.

ഔദ്യോഗികപക്ഷം വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത നടപടികളെടുക്കുമെന്ന് യോഗത്തിനു ശേഷം സുലൈമാന്‍ റാവുത്തര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വീരേന്ദ്രകുമാര്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. ആരോപണവിധേയനായ നീലന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞേ പറ്റൂ. റാവുത്തര്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടിവന്നാലും ഇടതുമുന്നണി വിടുന്ന പ്രശ്നമില്ലെന്ന് റാവുത്തര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+