മന്ത്രിക്കെതിരെയുള്ള കേസ് ലോകായുക്ത് തള്ളിക്കളഞ്ഞു
തിരുവനന്തപുരം: നിയമ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെ അഭിഭാഷകനായ ജി. ജോസഫ് സമര്‍പ്പിച്ച പരാതി ലോകായുക്ത് തള്ളിക്കളഞ്ഞു.
കെ.കെ. രവീന്ദ്രനാഥിനെ സീനിയര്‍ ഗവര്‍മെന്റ് പ്ലീഡറും ലയ്സണ്‍ ഓഫീസറുമായി നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം.സ്വജനപക്ഷപാതം, വിശ്വാസ വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നിവ ആരോപിച്ചാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നത്. നിയമ വകുപ്പ് സെക്രട്ടറിയെയും നിയമവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഈ പരാതിയില്‍ കക്ഷി ചേര്‍ത്തിരുന്നു.












Click it and Unblock the Notifications