കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ഇന്ത്യക്കാരന് ക്യാന്‍സര്‍ ഗവേഷണ അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജനറല്‍ മോട്ടാര്‍സിന്റെ ക്യാന്‍സര്‍ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള ചാള്‍സ് എഫ് കെറ്ററിങ് സമ്മാനം ലഭിച്ച രണ്ട് ഗവേഷകരിലൊരാള്‍ ഇന്ത്യാക്കാരനാണ്. ക്യാന്‍സര്‍ ചികിത്സയിലെ നിര്‍ണ്ണായകമായ രണ്ട് രാസപദര്‍ത്ഥങ്ങള്‍ കണ്ടുപിടിച്ചതിനാണ് മാന്‍സുഖ് വാണിക്കും മൊന്‍റോ വാളിനും സമ്മാനം. മാന്‍സുഖ് കരോലിനയിലെ റിസേര്‍ച്ച് ട്രയാങ്കിള്‍ ഇന്‍സ്റിറ്റ്യൂട്ടിലെ പ്രമുഖ ശാസ്ത്രജ്ഞനും മൊന്‍റോ അവിടുത്തെ തന്നെ മുഖ്യ ശാസ്ത്രജ്ഞനുമാണ്.

രണ്ടരലക്ഷം ഡോളറും സ്വണ്ണമെഡലുമാണ് അവാര്‍ഡ്. ജൂണ്‍ ഏഴിന് വാഷിങ്ടന്‍ ഡി സിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

ജനറല്‍ മോട്ടോഴ്സ് ക്യാന്‍സര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ 1978 ലാണ് ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഇതു വരെ 87 ശാസ്ത്രജ്ഞര്‍ക്ക് നൂറ് കോടി രൂപ അവാര്‍ഡ് തുകയായി കൊടുത്തിട്ടുണ്ട്. ഇതില്‍ ഏഴു പേര്‍ക്ക് പിന്നീട് നോബല്‍ സമ്മാനം ലഭിച്ചു.

അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് എഴുപത്തഞ്ചുകാരന്‍ മാന്‍സുഖ് പറഞ്ഞു. 1958ലാണ് മാന്‍സുഖ് അമേരിക്കയിലെത്തിയത്. മുംബൈയിലെ ബോംബെ സര്‍വകലാശാലയില്‍ നിന്ന് ജൈവ രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഇന്ത്യാന സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റും മഡിസണിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയില്‍ നിന്ന് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X