ശ്രീലങ്കയില്‍ പുലികള്‍ ആക്രമണം തുടരുന്നു
കൊളംബോ: ശ്രീലങ്കയിലെ നാഗര്‍കോവിലിലും വടക്കന്‍ പല്ലായിയിലും സൈന്യത്തിന്റെ പ്രതിരോധത്തിനു നേരെ പുലികള്‍ ആക്രമണം തുടരുകയാണ്.
അതിനിടെ ശ്രീലങ്കന്സൈന്യവുമായുള്ള പോരാട്ടത്തിനിടയില്‍ ഒരു പ്രമുഖ എല്‍.ടി.ടി.ഇ സേനാ നേതാവ് കൊല്ലപ്പെട്ടു. മീസലായി പ്രദേശത്ത് ശ്രീലങ്കന്‍ സൈന്യം നടത്തിയ തിരിച്ചിലിനിടയിലാണ് എല്‍.ടി.ടി.ഇ നേതാവ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച്ച തീവ്രവാദികളുടെ ഭാഗത്തുനിന്ന് ശക്തമായ ആക്രമമൊന്നുമുണ്ടായില്ലെന്നും തീവ്രവാദികള്‍ എലിഫന്റാ പാസിന്റെ വടക്കുഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ശനിയാഴ്ച്ച ശ്രീലങ്കന്‍ ഗവര്‍മെന്റ് പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു. താനങ്കിളപ്പിലെയും അരിയാലിയിലെയും ദീര്‍ഘ ദൂര ആയുധങ്ങളുമായുള്ള തീവ്രവാദികളുടെ നീക്കം സൈന്യം നിരീക്ഷിച്ചിട്ടുണ്ട്.
നാഗര്‍കോവില്‍ പ്രദേശത്ത് പുലികള്‍ നടത്തിയ ആക്രമണത്തില്‍ ചില സൈനികര്‍ക്ക് മുറിവേറ്റു.