Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ത്രികക്ഷിചര്‍ച്ച നടത്തണമെന്ന് മുഷാറഫ്

ലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും കശ്മീര്‍ നേതാക്കളും ചേര്‍ന്ന് ചര്‍ച്ച നടത്തിയാല്‍ മാത്രമേ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവുകയുള്ളൂവെന്ന് പാക്കിസ്ഥാന്‍ ചീഫ് എക്സിക്യുട്ടീവ് ജനറള്‍ പര്‍വേസ് മുഷാറഫ് പറഞ്ഞു. കശ്മീര്‍ പ്രശ്നത്തിലുള്ള പരിഹാരം കശ്മീരികളുടെ ഭാഗത്തുനിന്നുകൊണ്ട് പരിഹരിക്കണമെന്ന് മുഷാറഫ് നിര്‍ദേശിച്ചു.

നിയന്ത്രണരേഖക്കടുത്ത് പ്രശ്നങ്ങളുണ്ടെന്നും എന്തു സംഭവവികാസത്തെയും നേരിടാന്‍ സൈന്യം തയ്യാറെടുത്തിരിക്കുകയാണെന്നും മുഷാറഫ് പറഞ്ഞു.

നല്ലവരും സത്യസന്ധരുമായ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഒരുക്കമാണ്. പക്ഷേ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ച നടത്താനുള്ള ശരിയായ സമയമിതല്ല. അക്കാര്യം ഞങ്ങള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

പാക്കിസ്ഥാനിലെ വംശീയവാദം നിര്‍ഭാഗ്യകരമാണെന്നും വംശീയ പ്രശ്നങ്ങള്‍ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഷാറഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+