പണപ്പെരുപ്പം 6.10 ശതമാനമായി ഉയര്‍ന്നു
ദില്ലി: കഴിഞ്ഞ 71 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ 22 ന് രേഖപ്പെടുത്തി. 6.10 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. ബഡ്ജറ്റിന് ശേഷമുള്ള വിലവര്‍ദ്ധനവുകളും വിദ്യുത്ഛക്തി ബില്ലിലുള്ള വന്‍ വര്‍ദ്ധനവുമാണ് കാരണം.
മുന്‍ ആഴ്ചയിലിത് 5.55 ശതമാനമായിരുന്നു. ഇത് 60 മുന്‍ ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ച ഇത് 3.86 ശതമാനമായിരുന്നു.
6.10 എന്ന് രേഖപ്പെടുത്തിയ പണപ്പെരുപ്പ നിരക്ക് 1998 ഡിസംബര്‍ 12ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ്. അന്നത് 6.53 ശതമാനമായിരുന്നു. ഗോതമ്പിനും ഉപ്പിനും ഇറച്ചിക്കോഴിക്കും കാലിത്തീറ്റയ്ക്കും ഇതേ കാലയളവില്‍ ഗണ്യമായ തോതില്‍ വില കുറഞ്ഞിരുന്നു. എങ്കിലും പണപ്പെരുപ്പ് വര്‍ദ്ധനവില്‍ കുറവുണ്ടായില്ല.












Click it and Unblock the Notifications