ഹുരിയത്ത് നേതാക്കളുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് അദ്വാനി
നാഗ്പുര്‍: ഹുരിയത്ത് നേതാക്കളെ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനി ശനിയാഴ്ച പറഞ്ഞു. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് ഹുരിയത്ത് നേതാക്കള്‍ക്ക് തന്നെ ഒരു ധാരണയായതിന് ശേഷം ചര്‍ച്ചയാകാമെന്ന് അദ്ദേഹം പറഞ്ഞു.
ചില ഹുരിയത്ത് നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും മറ്റു ചിലര്‍ക്ക് അതിനോട് യോജിപ്പില്ല. പല പ്രമുഖ ഹുരിയത്ത് നേതാക്കളേയും കേന്ദ്ര സര്‍ക്കാര്‍ ജയിലില്‍ നിന്ന് ഈയിടെ മോചിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനായിരുന്നു ഇത്. ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി സയ്യദ് മിര്‍ ക്വാസിമിന്റെ സഹായവും തേടിയിട്ടുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാര്‍ മൂന്ന് വഴികളിലൂടെയായിരിക്കും കശ്മീര്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക. ഒന്നാമതായി സംസ്ഥാനത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടും. ഇതേ സമയം സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിലുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്തും. ന്യായമായ പരാതികളുള്ള നാട്ടുകാരുമായി ചര്‍ച്ച ചെയുകയും ചെയ്യും.












Click it and Unblock the Notifications