സര്‍ക്കാരിന്റെ വാര്‍ഷികദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും
തിരു: സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മേയ് 20 കരിദിനമായി ആചരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ എങ്ങനെ ആഞ്ഞടിക്കാനാവുമെന്നതിനെക്കുറിച്ച് 10ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും.
മുസ്ലിം ലീഗ് യു.ഡി.എഫില്‍ തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് യു.ഡി.എഫിന്റെ നീക്കം. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ലീഗ് യു.ഡി.എഫ് വിടില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ കോണ്‍ീഗസ്സുമാായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുഴുവനും അവസാനിച്ചിട്ടില്ലായെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications