ജയിലില്‍ കഴിയുന്ന വിദേശികള്‍ക്ക് യാതന
തിരുവനന്തപുരം: പാസ്പോര്‍ട്ടില്ലാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് അറസ്റുചെയ്ത വിദേശികള്‍ കാലാവസ്ഥാ മാറ്റത്തോട് പൊരുത്തപ്പെടാനാവാതെ വ്രണം വന്ന് യാതന അനുഭവിക്കുന്നു.
വലിയതുറ പോലീസ് സ്റ്റേഷനിലും വനിതാ കമ്മീഷന്റെ സെല്ലിലുമായി ഏഴ് ആണ്‍കുട്ടികളും എട്ടു പെണ്‍കുട്ടികളുമാണ് കഴിയുന്നത്.
കഴിഞ്ഞ കൊല്ലം നവംബര്‍ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പാസ്പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ ഇവരെ പിടികൂടിയത്. കോവളത്ത് വിനോദസഞ്ചാരത്തിനെത്തി ടെഹ്റാന്‍ വഴി ഇസ്താംബൂളിലേക്ക് പോയ ഇവരെ പാസ്പോര്‍ട്ട് വ്യാജമാണെന്ന് പറഞ്ഞ് ഇസ്താംബൂളിലെ വിമാനത്താവള അധികൃതര്‍ അറസ്റു ചെയ്തു. തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റുണ്ടായിരുന്നതിനാല്‍ പാസ്പോര്‍ട്ട് പിടിച്ച്വെച്ച് തിരിച്ചയച്ചു. തിരുവനന്തപുരത്തു വച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വലിയതുറ പോലീസ് അറസ്റുചെയ്തു. തുടര്‍ന്ന് ആണ്‍കുട്ടികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പെണ്‍കുട്ടികളെ റസ്ക്യൂഹോമിലുമായി താമസിപ്പിച്ചു. റസ്ക്യൂഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ചാടിപോയെങ്കിലും തിരുനല്‍വേലിയില്‍ വച്ച് അറസ്റു ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ വനിതാ സെല്ലിലേക്കും ആണ്‍കുട്ടികളെ വലിയതുറ പോലീസ് സ്റേഷനിലേക്കും മാറ്റി.
ഇവരുടെ ഭാഷ മനസ്സിലാകാത്തതുകൊണ്ട് ഇവരുടെ സ്വദേശമേതെന്ന് അറിയാന്‍ കഴിയാത്തതാണ് സ്വദേശത്ത് എത്തിക്കുന്നതിനുള്ള പ്രധാന തടസ്സം. ജപ്പാന്‍ എംബസിയുമായും തായ്ലന്‍ഡ് എംബസിയുമായും ബന്ധപ്പെട്ടെങ്കിലും ഇവരുടെ കാര്യത്തില്‍ ഇതുവരെയും ഒരു പോംവഴി കണ്ടെത്താനായില്ല.












Click it and Unblock the Notifications