സൗദിയില്‍ സഹോദരനടക്കം മൂന്നുപേരെ തീവെച്ച് കൊന്ന കേസിലെ പ്രതിയെ പിടികൂടി
തിരുവനന്തപുരം: സൗദി അറേബ്യയില്‍ വെച്ച് സഹോദരനെയും മറ്റു രണ്ടുപേരെയും തീവെച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയായ മാങ്കോണം സാലാദാ മാന്‍സിലില്‍ നാസിമിനെ(32) പോലീസ് അറസ്റ്റ് ചെയ്തു.
95 ആഗസ്ത് എട്ടിന് സൗദിയിലെ സക്കാക്കയില്‍ വെച്ച് സഹോദരനായ താജുദ്ദീന്‍, മലപ്പുറത്തുകാരായ കുഞ്ഞുമുഹമ്മദ്, അഷറഫ് എന്നിവരെ ഷറഫ് അല്‍ദീന്‍ എന്നയാളുമായി ചേര്‍ന്ന് നാസിം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നുവെന്നാണ് പോലീസ് കേസ്. ഷറഫ് അല്‍ദീനെ നേരത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പണസംബന്ധമായ പ്രശ്നമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറയുന്നു. താജുദ്ദീന്റെ ടെക്സ്റ്റല്‍ കടയിലെ ജോലിക്കാരനായിരുന്നു നാസിം. സക്കാത്തയില്‍ മറ്റു രണ്ടുപേരോടൊത്ത് കിടന്നുറങ്ങുകയായിരുന്ന താജുദ്ദീനെ അവിടെയെത്തിയ നാസിമും ഷറഫ് അല്‍ദീനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തുപറയുമെന്ന ആശങ്കയാല്‍ മറ്റുള്ളവരെയും പെട്രോളൊഴിച്ച് ചുട്ടുകൊന്നു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നത്. സൗദി അിശമനാവിഭാഗം നടത്തിയ അന്വേഷണത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് സൗദി പോലീസ് അന്വേഷണമേറ്റെടുത്തു. ഷറഫ് അല്‍ദീനെ പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരന്റെ മൃതദേഹവുമായി നാട്ടിലെത്തിയ നാസിം പിന്നീട് തിരിച്ചുപോയിരുന്നില്ല. ഷറഫ് അല്‍ദീനില്‍ നിന്നും നാസിമിനെ കുറിച്ചുള്ള വിവരം ലഭിച്ച സൗദി പോലീസ് കേരള നാസിമിനെ പിടികൂടാന്‍ കേരള പോലീസിന്റെ സഹായം തേടി.
തുടര്‍ന്ന് കേരള പോലീസ് അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ നാസിമിനെ മടത്തറ ഭാഗത്തുനിന്നുള്ള ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.












Click it and Unblock the Notifications