മലപ്പുറം സാമൂഹികമായി പിന്നോക്കമെന്ന് സര്‍വെ
തിരുവനന്തപുരം: ശിശുവിവാഹം പോലുള്ള സാമൂഹ്യ തിന്മകളാല്‍ മലപ്പുറം ജില്ല ഇന്നും പിന്നോക്കാവസഥയില്‍ തുടരുന്നുവെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ആന്റ് ഇക്കണോമിക് ചേഞ്ചിന്റെ കീഴിലെ പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെ സൂചിപ്പിക്കുന്നു.
സര്‍വെ നടത്താനായി തിരഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ സ്ത്രീകള്‍ക്കിടയില്‍ 60 ശതമാനം സ്ത്രീകളും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതരായവരാണെന്ന് സര്‍വെ പറയുന്നു. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ 97 ശതമാനത്തിനും പ്രതിരോധ കുത്തിവെയ്പ് നടത്തുന്നുമ്പോള്‍ മലപ്പുറത്ത് അത് 60 ശതമാനം മാത്രമാണ്.
ഗര്‍ഭ നിരോധന ഉപാധികളുടെ ഉപയോഗം മലപ്പുറം ജില്ലയില്‍ 46.2 ശതമാനം മാത്രമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇത് 67ശതമാനം ആയിരിക്കുമ്പോഴാണിത് എന്ന് സര്‍വേ പറയുന്നു.












Click it and Unblock the Notifications