Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചികയില്‍ 230 പോയിന്റ് ഇടിവ്

മുംബൈ: തിങ്കളാഴ്ച ബോംബെ ഓഹരി സൂചിക 230 പോയിന്റ് താഴ്ന്നു. വെളളിയാഴ്ചത്തേതിനേക്കാല്‍ 4.9 ശതമാനം കുറവാണിത്. കഴിഞ്ഞയാഴ്ച വിപണിയിലുണ്ടായ കുതിച്ചു കയറ്റത്തിന് ശേഷം നിക്ഷേപകര്‍ ലാഭത്തില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് ഇടിവിന് കാരണം.

നാഷണല്‍ സ്റോക്ക് എക്്സചേഞ്ചില്‍ 1364.2 ലാണ് അവസാന സൂചിക. ഇത് വെള്ളയാഴ്ചത്തേതിലും 3.78 ശതമാനം കുറവാണ്.

പ്രധാന ഓഹരികളിലൊന്നായ ഇന്‍ഫോസിസ് ടെക്നോളജീസി ലിമിറ്റഡിന്റെ ഓഹരികള്‍ വന്‍ തോതില്‍ ഒരു വിദേശ ഫണ്ട് വിറ്റഴിച്ചത് പ്രമുഖ സൂചികകളില്‍ ഇടിവുണ്ടാക്കി. ഇന്ത്യന്‍ സമയം 13: 40 ന് ബോംബൈ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 4584.69 ആയിരുന്നു. വൈകിട്ട് സൂചിക 4463.4 ലാണ് ഇടപാടവസാനിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയയ്ക്ക് ശേഷം വിപണി വളരെ പെട്ടെന്നാണ് കയറിയതെന്ന് ആപ്പിള്‍ സെക്യൂരിറ്റീസിലെ വ്യാപാരികള്‍ പറഞ്ഞു. ബുധനാഴ്ച ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 4109.66 ലെത്തിയിരുന്നു. അതിന് ശേഷം സൂചിക കൂടി. ബൂധനാഴ്ചത്തേതിനേക്കാള്‍ 14.22 ശതമാനം വര്‍ദ്ധിച്ച് 4109.66 ലെത്തിയാണ് വെള്ളിയാഴ്ച അവസാനിച്ചത്.

പെട്ടെന്നുണ്ടായ നേട്ടം പല നിക്ഷേപകരേയും കുറഞ്ഞ വിലയില്‍ വാങ്ങിച്ച ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യാപാരികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+