ലങ്കന്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി അഭിപ്രായ സമന്വയത്തിന്
ദില്ലി: ശ്രീലങ്കാ പ്രശ്നത്തില്‍ അഭിപ്രായ സമന്വയം നേടാന്‍ പ്രധാനമന്ത്രി വാജ്പേയി തിങ്കളാഴ്ച വിളിച്ചു കൂട്ടിയ അഖിലകക്ഷിയോഗത്തില്‍ ശ്രമിക്കും. സഖ്യകക്ഷികളും ഉപദേഷ്ടാക്കളും തമ്മില്‍ ഉള്ള അഭിപ്രായ ഭിന്നത പരിഹരിക്കേണ്ടതുണ്ട്.
ലങ്കയില്‍ എല്‍ ടി ടി ഇയ്ക്കെതിരെ ഇന്ത്യ സൈനികമായി ലങ്കന്‍ സര്‍ക്കാരിനെ സഹായിച്ചാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് രണ്ടു തമിഴ് പ്രാദേശിക പാര്‍ട്ടികള്‍ ഭീഷിണി മുഴക്കി കഴിഞ്ഞു.
ഇന്ത്യ ലങ്കന്‍ സര്‍ക്കാരിനെ സൈനികമായി സഹായിച്ചില്ലെങ്കില്‍ പാകിസ്ഥാനുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇടപെടാന്‍ സാദ്ധ്യതുയുണ്ടെന്നാണ് ഉപദേഷ്ടാക്കളുടെ മുന്നറിയിപ്പ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം.
അതേ സമയം ശ്രീലങ്കയെ സൈനികമായി സഹായിച്ചാല്‍ ഡി എം കെയും പി എം കെയും പിണങ്ങും. വേണ്ടിവന്നാല്‍ ഭരണം വിടുമെന്നും ഇവര്‍ മുന്നറിപ്പു നല്‍കി. ലങ്കയില്‍ തമിഴര്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന വാദക്കാരനാണ് വൈക്കോ. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ ലങ്കന്‍ സര്‍ക്കാരിനെ സഹായിച്ചു പോകരുതെന്ന് പി എം കെ നേതാവ് രാമദാസ് താക്കീത് നല്‍കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗങ്ങളൊക്കെ പ്രാധാനമന്ത്രി വിവിധ കക്ഷി നേതാക്കള്‍ക്ക് മുന്‍പേ അവതരിപ്പിക്കും. മരുന്നും ഭക്ഷണവും ഉള്‍പ്പടെയുള്ള മനുഷ്യത്വപരമായ സഹായം യുദ്ധത്തിന്റെ കെടുതിയനുഭവിക്കുന്ന ലങ്കന്‍ ജനങ്ങല്‍ക്ക് കൊടുക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.












Click it and Unblock the Notifications