ഇരുവിഭാഗവും ആവശ്യപ്പെട്ടാല്‍ ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കും
ദില്ലി: ശ്രീലങ്കന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും ആവശ്യപ്പെട്ടാല്‍ മാത്രമേ ഇന്ത്യ ശ്രീലങ്കന്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുകയുള്ളൂവെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. ശ്രീലങ്കയിലെ യുദ്ധത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വാജ്പേയി വിളിച്ചുകൂട്ടിയ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിനു ശേഷമാണ് മന്ത്രി ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരുവിഭാഗവും ആവശ്യപ്പെട്ടാല്‍ സഹായഹസ്തം നീട്ടാനും ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാനും ഞങ്ങള്‍ തയ്യാറാണ്. മഹാജന്‍ പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുള്ള ചര്‍ച്ചക്ക് സാഹചര്യമൊരുക്കാമെന്ന് പറഞ്ഞ നോര്‍വേ സര്‍ക്കാരുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നുവെന്നും മഹാജന്‍ പറഞ്ഞു.
ഇന്ത്യന്‍ എയര്‍ഫോഴ്സ് വ്യോസേനാ ചീഫ് മാര്‍ഷല്‍ അനില്‍ ടിപ്നിസിന്റെ അഞ്ചുദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനം തിങ്കളാഴ്ച്ച തുടങ്ങി. പല ശ്രീലങ്കന്‍ ഉന്നതോദ്യോഗസ്ഥരുമായും ടിപ്നിസ് ചര്‍ച്ച നടത്തുന്നുണ്ട്. ടിപ്നിസിന്റെ സന്ദര്‍ശനത്തിന് ശ്രീലങ്കന്‍ പ്രശ്നവുമായി ബന്ധമില്ലെന്ന് വ്യോമസേനാവൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications