ഇന്ന് പത്രപ്രവര്‍ത്തകരുടെ സമരം
ദില്ലി: പത്രരംഗത്തെ സ്തംഭിപ്പിച്ചേക്കാവുന്ന പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും സമരം ഇന്ന് നടക്കുന്നു. സമരം മൂലം നാളെ മിക്കപത്രങ്ങളും പ്രസിദ്ധീകരിക്കാനിടയില്ല.
പത്രസ്ഥാപനങ്ങളിലെ ജോലിക്കാരുടെ വേതനപരിഷ്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മാനിസാനാ വേജ്ബോഡ് അന്തിമറിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പത്രജീവനക്കാരുടെ ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
1995ലാണ് മാനിസാനാ വേജ്ബോഡ് രൂപീകരിക്കപ്പെടുന്നത്.
പത്രജീവനക്കാരുടെ വേതനപരിഷ്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാജ്പേയി നേരത്തെ പത്രപ്രര്‍ത്തകയൂനിയന്‍ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.












Click it and Unblock the Notifications