തിരുവനന്തപുരത്തുനിന്ന് ഉസ്്ബക്കിസ്ഥാനിലേക്ക് വിമാന സര്‍വീസ് തുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് വിമാന സര്‍വീസ് നടത്താന്‍ ഉസ്ക്കിസ്ഥാന്‍ എയര്‍വേസിന് വ്യോമയാന വകുപ്പ് അനുവാദം നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് ജനറല്‍ എച്ച്.എസ്. കോല അറിയിച്ചു.തന്നെ സന്ദര്‍ശിച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ജനകീയ സമിതിയുടെ അംഗങ്ങളോടാണ് കോല ഇക്കാര്യം വ്യക്തമാക്കിയത്.
എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും പ്രതിനിധികളോട് ചര്‍ച്ച നടത്താനാണ് കോല തിരുവനന്തപുരത്ത് എത്തിയത്. ഫെബ്രുവരി 28 ലെ എയര്‍ മാല്‍ഡീവ്സ് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ കാര്‍ഗോ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കോല കയറ്റുമതിക്കാരോടും വിമാന കമ്പനി അധികൃതരോടും അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications