കൊച്ചിയില്‍ ഐ.എസ്.ഐ പ്രവര്‍ത്തനമെന്ന് സൂചന, റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തുറമുഖത്തിന്റെ സുരക്ഷിത ചുമതല വഹിക്കുന്ന സി.ഐ.എസ്.എഫിന് ഡല്‍ഹിയിലെ ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം ലഭിച്ചു.
കൊച്ചി തുറമുഖം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും സി.ഐ.എസ്.എഫ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കപ്പലുകളിലാണ് ആയുധക്കടത്തിന് ഏറ്റവും സാധ്യതയുള്ളത്. കപ്പലുകള്‍ വഴി തുറമുഖത്ത് എത്തുന്ന എല്ലാ കണ്ടെയ്നറുകളിലും എന്താണുള്ളതെന്ന് പരിശോധിച്ചല്ല പുറത്ത് വിടുന്നത്. പ്രായോഗികമായ ബുദ്ധിമുട്ട് കൊണ്ടാണിത്. നേരത്തെ ഈ സാധ്യത മുതലാക്കി ആയുധക്കടത്ത് നടന്നിരിക്കാനുള്ള സാധ്യത സുരക്ഷാ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. കേരളത്തിലെ തന്ത്രപധാനമായ കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി. കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും ആയുധം നീക്കം ചെയ്യാനുള്ള സൗകര്യമുണ്ട്.
കേരളത്തില്‍ ഐ.എസ്.ഐ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിവില്‍-മിലിട്ടറി സമ്പര്‍ക്ക പരിപാടിയില്‍ കരസേനാ ദക്ഷിണ കമാന്റ് ചീഫ് ജനറല്‍ എം.ആര്‍ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
ദക്ഷിണേന്ത്യയില്‍ ഐ.എസ്.ഐ വളരെ വേഗം ശക്തി പ്രാപിക്കുന്നതിന് തെളിവാണ് തമിഴ്നാട്ടിലെ ബോംബ് സ്ഫോടനം. അനധികൃത ആയുധങ്ങള്‍ തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
ഐ.എസ്.ഐയെ നിയന്ത്രിക്കേണ്ടത് സൈന്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ സൈന്യത്തിന് സഹായം ഉണ്ടായിരിക്കണമെന്ന് ചീഫ് സെക്രട്ടറി എം. മോഹന്‍കുമാര്‍ അടങ്ങുന്ന ഉദ്യോഗസഥസംഘത്തോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.












Click it and Unblock the Notifications