ഖസാക്കിന്‍െറ ഇതിഹാസം തമിഴില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു
കോട്ടയം: ഒ.വി. വിജയന്റെ ഖസാക്കിന്‍െറ ഇതിഹാസം മൊഴിമാറ്റം ചെയ്ത് തമിഴ് വാരികയായ കുമുദം വാരികയില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ട് കോട്ടയം ജില്ലാ ജഡ്ജി ആര്‍. രവീന്ദ്രന്‍ ഉത്തരവായി.
തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഖസാക്കിന്‍െറ ഇതിഹാസം തമിഴില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നതെന്നും ഇത് പകര്‍പ്പവകാശ ലംഘനമാണെന്നും കാണിച്ച് ഒ.വി. വിജയന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഈ ഉത്തരവ്. നോവലിന്റെ തര്‍ജമ വാരികയുടെ രണ്ടു ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചതിന് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുന്നതിന് ഒ.വി. വിജയന് കോടതി അനുവാദം നല്‍കി.












Click it and Unblock the Notifications