കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരത്തിന് ഒരുക്കങ്ങളായി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഉത്സവദിവസങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവരികയാണ്.

മെയ് 12ന് വൈകുന്നരേവും 13ന് പുലര്‍ച്ചെയുമാണ്ണ് പ്രധാന വെടികെട്ട് നടക്കുക. 11ന് സാമ്പിള്‍ വെടിക്കെട്ടുണ്ടാകും.

പൂരത്തോടനുബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് തൃശൂര്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടാന്‍ സാധ്യതയുള്ള ആനകളെ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. വെടിക്കെട്ട് സാധനങ്ങള്‍ നിര്‍മിക്കുന്നിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

പൂരങ്ങള്‍ കൃത്യസമയത്തു തന്നെ നടത്താനും നിര്‍ദേശമുണ്ട്. 12ന് വൈകുന്നേരത്തെ വെടികെട്ട് ഏഴിനും 8.30നുമിടയില്‍ നടത്താനും 13നുള്ള വെടികെട്ട് മൂന്നുമണിക്ക് തന്നെ തുടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ച് മെഡിക്കല്‍ സംഘങ്ങളെയും ആറ് അിശമനാ യൂണിറ്റിനെയും അടിയന്തിരഘട്ടങ്ങള്‍ക്കായി ഒരുക്കിനിര്‍ത്തും.

അതിനിടെ വടക്കുംനാഥന് ധാര ഒഴിക്കാന്‍ തിരുവമ്പാടി ക്ഷേത്രത്തിന്റെ കൊടിമരം ഒരുക്കാറുള്ള കാനാട്ടുകര രാവുണ്ണി ആശാരി നിര്‍ദേശിച്ചു. ലക്ഷണപ്രകാരം ചില ദോഷങ്ങള്‍ കാണുന്നതുകൊണ്ടാണ് ഈ നിര്‍ദേശം.

പൂരങ്ങളുടെ സമയമിങ്ങനെ: 12നു കണിമംഗലം 7.30- 8.30, രാത്രി 8.00-9.00പനമുക്കുംപിള്ളി 7.45-8.45, രാത്രി 8.15-9.15ചെമ്പൂക്കാവ് 8.00-9.00, രാത്രി 8.30-9.30കാരമുക്ക് 8.30-9.30, രാത്രി 9.00-10.00ലാലൂര് 9.00-10.00, രാത്രി 10.00-10.30ചൂരക്കാട്ടുകാവ് 9.30-11.00, രാത്രി 10.00-12.00അയ്യന്തോള്‍ 10.00-12.00, രാത്രി 11.00-12.00

13ന് തെയ്തലക്കാവ് 11.00-1.00, രാത്രി 12.00-1.00പാറമേക്കാവ് 12.00-6.30, രാത്രി 10.30തിരുവമ്പാടി 7.00-10.30, 11,30, 7.00, 10.30, 2.30

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X