പത്രപ്രവര്‍ത്തകരുടെ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം
തിരു: പത്രപ്രവര്‍ത്തകരും മറ്റു പത്രജീവനക്കാരും അഖിലേന്ത്യാ തലത്തില്‍ നടത്തിയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണമായിരുന്നു.
സംസ്ഥാനത്തെ പത്രസ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ എക്സ്പ്രസിന്റെ ഓഫീസ് പത്രപ്രവര്‍ത്തകര്‍ ഉപരോധിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫീസ് പോലീസ് സംരക്ഷണത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പത്രപ്രവര്‍ത്തകര്‍ ഇടപെട്ട് തടസപ്പെടുത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
പത്രസ്ഥാപനങ്ങളിലെ ജോലിക്കാരുടെ വേതനപരിഷ്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മാനിസാനാ വേജ്ബോഡ് അന്തിമറിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പത്രജീവനക്കാരുടെ ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരം നടത്തിയത്.












Click it and Unblock the Notifications