കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗുമായി ബന്ധം വേണ്ടന്ന തീരുമാനം അച്യുതാനന്ദന്റെ വിജയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന സി.പി.എം തീരുമാനം വി.എസ്. അച്യുതാനന്ദന്റെ നിലപാടിന് പാര്‍ട്ടിയിലുണ്ടായ അംഗീകാരമായി വിലയിരുത്തപ്പെടുന്നു. ലീഗിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായി വാദിച്ച കണ്ണൂര്‍ ലോബിക്കു മേല്‍ അച്യുതാനന്ദന്‍ പക്ഷം നേടിയവിജയമായി ഈ തീരുമാനം.

നേരത്തെ സി.ഐ.ടി.യു നേതാക്കളായ വി.ബി. ചെറിയാനേയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും തിരിച്ചെടുക്കണമെന്ന കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനം കേന്ദ്ര കമ്മിറ്റിയെ കൊണ്ട് മാറ്റിവെപ്പിക്കാനും അച്യുതാനന്ദന് കഴിഞ്ഞിരുന്നു.

വര്‍ഗീയകക്ഷികളുമായി ബന്ധമാവാമോ എന്ന വിഷയം ഉപരികമ്മിറ്റിയുടെ പരിഗണനയിലിരിക്കെ സംസ്ഥാനകമ്മിറ്റിക്ക് അതേപ്പറ്റി തീര്‍പ്പ് കല്പിക്കാനാവില്ലെന്നായിരുന്നു ലീഗ് പ്രശ്നത്തില്‍ അച്യുതാനന്ദന്‍ പക്ഷത്തിന്റെ വാദം. തന്റെ വാദത്തെ പൂര്‍ണ്ണമായും സംസ്ഥാനകമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാന്‍ അച്യുതാനന്ദന് കഴിഞ്ഞത് പാര്‍ട്ടിയില്‍ അച്യുതാനന്ദന്‍ തന്റെ മേധാവിത്തം നിലനിര്‍ത്തുന്നു എന്നാണ് വ്യക്തമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X