Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടേതല്ലാത്ത ഞങ്ങളുടെ ചാനല്‍


ഞങ്ങളുടേതല്ലാത്ത ഞങ്ങളുടെ ചാനല്‍

രവി ഭാസ്കര്‍

നമ്മള്‍ നമ്മുടേതെന്നും ചീനക്കാര്‍ അവരുടേതെന്നും പറയുന്ന സ്ഥലം എന്ന് ഇ.എം. എസ്സിന്റെ പ്രസിദ്ധമായ ഒരു പ്രയോഗം ഉണ്ട്. ഇന്ത്യയെ ആക്രമിച്ച് ചീന കയ്യടക്കിയ ഭൂമിയെപ്പറിയാണ്, ചീനാനോക്കികളായിരുന്ന അന്നത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങാന്‍ പോകുന്ന മലയാളം ടി.വി ചാനലിന്റെ കഥയും എതാണ്ടിതു പോലെയാണ്.

നമ്മുടെ ഭൂമി ചീനക്കാര്‍ പിടിച്ചെടുത്തതാണെന്ന സത്യം പോലെയാണ് ചാനല്‍ പാര്‍ട്ടിയുടേതാണെന്ന വസ്തുതയും. പക്ഷേ അത് സമ്മതിക്കാന്‍ വയ്യ. ആളുകളുടെ നോട്ടം ആദ്യം ചെല്ലുന്ന പൂമുഖത്ത് മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും കൊണ്ടിരുത്തി ഇത് മലയാളികളുടേതു മാത്രമായ സ്വതന്ത്ര ചാനല്‍ എന്ന് ആര്‍ത്തു വിളിക്കുകയാണ് പാര്‍ട്ടി. ഞങ്ങളുടേതെന്ന് പറയാന്‍ വയ്യാത്ത ഞങ്ങളുടെ ചാനല്‍.

സി. പി. എം. ഒരു ടി.വി ചാനല്‍ തുടങ്ങുന്നതില്‍ ആര്‍ക്കാണ് ഏനക്കേട്? ആര്‍ക്കുമില്ല. ഏതെരാള്‍ക്കും ചാനലോ പത്രമോ തുടങ്ങാന്‍ ഈ രാജ്യത്ത് അവകാശമുണ്ട്. കയ്യില്‍ കാശു വേണമെന്നു മാത്രം. അത് സി. പി. എമ്മിന്റെ കയ്യിലുണ്ട്. അല്ലെങ്കില്‍ ഉണ്ടാക്കാന്‍ കഴിയും. അഞ്ചു കൊല്ലമെങ്കിലും ഓടിക്കാതെ ലാഭം കിട്ടില്ലെന്നും അത്രയും തളളിക്കൊണ്ടു പോകാന്‍ പത്തുനൂറുകോടി രൂപയെങ്കിലും വേണമെന്നും അറിയാഞ്ഞല്ല ഇത് പറയുന്നത്.

അതൊക്കെ നടപ്പാക്കാന്‍ സി. പി. എമ്മിനല്ലാതെ കേരളത്തില്‍ മറ്റാര്‍ക്കാണു കഴിയുക. പക്ഷേ, പിതൃത്വത്തെപ്പറ്റി നല്ല ഉറപ്പുണ്ടായിട്ടും കുഞ്ഞ് എന്റേതല്ല എന്നു പറയുന്നതിലെ പൊരുളാണ് കേരളത്തിലെ സാധാരണ മനുഷ്യര്‍ക്കും സഖാക്കള്‍ക്കും പിടികിട്ടാത്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ, സി.പി.എം സംസ്ഥാനസമിതി ബ്രാഞ്ചുകള്‍ക്കയച്ച പാര്‍ട്ടിക്കത്തില്‍ പാര്‍ട്ടി തുടങ്ങാന്‍ പോകുന്ന ചാനലിനെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിരുന്നു. അങ്ങനെ ഒരു കത്ത് എഴുതേണ്ടിയിരുന്നില്ല എന്ന് പിണറായി വിജയന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവണം.

തീര്‍ത്തും സ്വതന്ത്രമായ, മറ്റെല്ലാ ചാനലുകളില്‍ നിന്നും അടിസ്ഥാനപരമായി വേറിട്ടു നില്‍ക്കുന്ന പ്രഗത്ഭമതികള്‍ നയിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടെയുളള ഒരു സമ്പൂര്‍ണ്ണ ടെലിവിഷന്‍ ചാനലാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍ നിലവില്‍ വരുന്നത്. (ദേശാഭിമാനി: എപ്രില്‍ 28 വെളളിയാഴ്ച) എന്ന നയപ്രഖ്യാപനത്തിലെ കാതലായ ഭാഗത്തെ, തീര്‍ത്തും നീതീകരിക്കുന്ന തെളിവുകളെല്ലാം പാര്‍ട്ടി കത്തില്‍ ചാനലിനെപ്പറ്റി പറയുന്ന മൂന്ന് പേജില്‍ നിറഞ്ഞു കിടക്കുന്നു. കത്തില്‍ അക്കമിട്ടു പറയുന്നത് ഇതൊക്കെയാണ്.

ഒന്ന്: പാര്‍ട്ടിക്കും വര്‍ഗ്ഗ, ബഹുജനസംഘടനകള്‍ക്കും എതിരായ കടന്നാക്രമണത്തെ നേരിടാന്‍ പാര്‍ട്ടിയുടെ അഭിമുഖ്യത്തില്‍ ഒരു ചാനല്‍ എന്ന ആശയമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

രണ്ട്: 50 ശതമാനത്തിലധികം ഓഹരി പാര്‍ട്ടി സഖാക്കളില്‍ നിക്ഷിപ്തമായിരിക്കണം. ഭൂരിപക്ഷം ഓഹരികളും പാര്‍ട്ടി സഖാക്കളുടെ കൈയ്യിലുണ്ടായാല്‍ മാത്രമേ കമ്പനി മറ്റുളളവരുടെ കയ്യില്‍പ്പെടാതിരിക്കുളളൂ.

മൂന്ന്: സ്വതന്ത്ര ചാനല്‍ എന്ന വിശ്വസ്തത ജനിപ്പിക്കാന്‍ കഴിയണം. വിശ്വസ്തതക്ക് അനുയോജ്യരായ വ്യക്തികളെ നിയമിക്കാന്‍ കഴിയണം.അതിനാണല്ലൊ മമ്മൂട്ടിയെ ചാനലിന്റെ ചെയര്‍മാനും മോഹന്‍ലാലിനെ ഡയറക്ടര്‍മാരിലൊരാളായും വച്ചിരിക്കുന്നത്. സ്വതന്ത്ര ചാനല്‍ എന്ന അവകാശവാദം പൊളിക്കാന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും വേറെ തെളിവു തേടി പോകേണ്ട. പാര്‍ട്ടിക്കത്ത് മാത്രം മതി.

മുന്‍ അവലോകനങ്ങള്‍:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+