Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടേതല്ലാത്ത ഞങ്ങളുടെ ചാനല്‍

ഇനി ചാനല്‍ പാര്‍ട്ടിയുടേതാണെന്നു തന്നെയിരിക്കട്ടെ. മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ മമ്മൂട്ടി ചെയര്‍മാനായും മോഹന്‍ലാല്‍ ഡയറക്ടറായും ഇരിക്കുന്നതിനെതിരെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നതാണ് മനസ്സിലാവാത്തത്. ചാനലില്‍ കുറേ കാശുമുടക്കിയതിന്റെയും -- എത്രയാണെന്ന് പറയാന്‍ മോഹന്‍ലാല്‍ വിസമ്മതിക്കുന്നു -- ചെയര്‍മാനായതിന്റെയും പേരില്‍ സൂപ്പര്‍ താരങ്ങളുടെ മേല്‍ കുതിര കയറാന്‍ ചെറിയാന്‍ ഫിലിപ്പു മുതല്‍ തെന്നല ചേട്ടന്‍ വരെ രംഗത്തുണ്ട്.

സി.പി. എം ചാനലിന്റെ തലപ്പത്തിരിക്കാന്‍ മമ്മൂട്ടിക്കോ ലാലിനോ എന്തെങ്കിലും അയിത്തം ഉണ്ടോ? സിനിമാനടനായിപ്പോയതുകൊണ്ട് ഒരു രാഷ്ട്രീയപ്പാര്‍ടിയുമായും സഹകരിക്കരുത് എന്നില്ല. ചിലപ്പോള്‍ നാളെ ലോകസഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കേണ്ടവരാണ്. അവരെ സാമൂഹ്യജീവിതത്തില്‍ നിന്ന് വേര്‍തിരിച്ച് താരങ്ങളെന്ന പേരുമിട്ട് കണ്ണാടിക്കൂട്ടിലിരുത്താനുളള കോണ്‍ഗ്രസ്സ്, ബി.ജെ.പി കക്ഷികളുടെ ശ്രമം തീര്‍ത്തും പിന്തിരിപ്പനാണ്.

സാധാരണക്കാരുടെ സംശയം പക്ഷേ വേറെയാണ്. മലയാളം ടി.വി ചാനല്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്നും മുക്തവും സ്വതന്ത്ര വ്യക്തിത്ത്വമുളളതുമായിരിക്കുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറയുന്നത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിക്കൊണ്ടാണോ എന്ന് അവര്‍ സന്ദേഹിക്കുന്നു. താരങ്ങളുടെ ഈ ആത്മവിശ്വാസം ആത്മാര്‍ത്ഥതയോടുളളതാണെങ്കില്‍ അത് എത്ര കാലത്തേക്കുണ്ടാകും. ഫെബ്രുവരിയിലെ പാര്‍ട്ടി കത്ത് രണ്ടു പേരും ഒന്നു വായിക്കണം. സംഗതി രഹസ്യരേഖയാണെങ്കിലും ഇപ്പോള്‍ പങ്കുകച്ചവടക്കാരായതു കൊണ്ട് പിണറായി വിജയനോടു ചോദിച്ചാല്‍ ഒരു കോപ്പി കിട്ടാതിരിക്കില്ല.

മമ്മൂട്ടിയും ലാലും അവിടെ നില്‍ക്കെ കൊതിക്കെറുവു കൊണ്ടാണെങ്കിലും പ്രതിപക്ഷം ഉന്നയിച്ച മറ്റു ചില ആരോപണങ്ങള്‍ അങ്ങനെ തളളിക്കളയാനാകില്ല. ചാനലിനുളള ഓഹരിപിരിവില്‍ സി.പി.എം അധികാര ദുര്‍വിനിയോഗം കാട്ടുന്നു എന്നാണ് ഗുരുതരമായ ഒരു ആക്ഷേപം കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഉടമകളില്‍ ( ഭൂവുടമ -- പണ്ട് ഈ പേര് കേട്ടാല്‍ പാര്‍ട്ടിക്ക് ചെടിക്കുമായിരുന്നു) ഒന്നായി വളര്‍ന്ന സി.പി.എമ്മിന്റെ പൂര്‍വചരിത്രം അത് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അബ്കാരികളില്‍ നിന്നും ബിസിനസ്സുകാരില്‍ നിന്നും നിര്‍ബന്ധിച്ച് പണം പിരിക്കുന്നതായും പരാതികളുണ്ട്.

നേതാക്കളുടെ ബിനാമി പണം ഉപയോഗിച്ചാണ് ചാനല്‍ തുടങ്ങുന്നത് എന്ന മാര്‍ക്സിസ്റ്റ് വിമതരുടെ ആരോപണം തെളിവുകളുടെ അഭാവത്തില്‍ തളളിക്കളയാവുന്നതേയുളളൂ. പക്ഷേ നിര്‍ബന്ധപിരിവ് അധികാരദുര്‍വിനിയോഗം തുടങ്ങിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എം നേതൃത്വത്തിന് ബാദ്ധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+