വി.എസ്. ഒരു ഗോളിനു മുന്നില്‍
കോടിക്കണക്കിന് രൂപ മുതല്‍മുടക്കുളള വന്‍ വ്യവസായ സംരംഭം തന്നെയാണ് ചാനല്‍. ഏഷ്യാനെറ്റിനെ ലാഭകരമായ ചാനലാക്കിമാറ്റിയ ശശികുമാര്‍ ആയിരിക്കും മലയാളം ചാനലിന്റെ പിന്നില്‍ എന്ന വാര്‍ത്ത പുതിയ സംരംഭത്തിന് പ്രഫഷണലിസത്തിന്റെ മുഖം സമ്മാനിക്കും എന്ന ധാരണ വളര്‍ന്നിരുന്നു.
ശശികുമാര്‍ പക്ഷേ പിന്‍മാറിയ മട്ടാണ്. ട്രാന്‍സ്പോണ്ടര്‍ ഏര്‍പ്പാടാക്കുന്നതിനെ സംബന്ധിച്ച് പണവുമായി ബന്ധപ്പെട്ട ഇടര്‍ച്ചയാണ് ഇതിനുകാരണമായി ഉപശാലകളില്‍കേള്‍ക്കുന്നത്. സംസ്ഥാനത്തെ ഒരു പോലീസ് മേധാവിയുടെ അവിഹിതമായ ഇടപെടല്‍ ചാനലിനുളളില്‍ തന്നെ അപസ്വരങ്ങള്‍ സൃഷ്ടിക്കുന്നു.
ഓഹരികള്‍ റെക്കാഡ് വേഗത്തില്‍ വിറ്റഴിയുന്നു എന്നണ് ദേശാഭിമാനി വെളിപ്പെടുത്തുന്നത് ശരിയായിരിക്കാം. കക്ഷി, രാഷട്രീയ,ജാതി, മത, ലിംഗ പരിഗണന കൂടാതെ ആര്‍ക്കും ഓഹരി എടുക്കാമല്ലൊ. അപ്പോള്‍ കരാറുകാരും അധികാരികളും, കളളപ്പണക്കാരും ഷെയര്‍ എടുക്കാന്‍ ക്യൂ നില്‍ക്കും. കൈക്കൂലിയായി എറിഞ്ഞുകൊടുക്കുന്ന കാശുപോലെയല്ലല്ലോ. നിക്ഷേപമാണ്. ഭരിക്കുന്ന പാര്‍ട്ടിയുമായി സാമ്പത്തിക ഇടപാടോ, പാര്‍ട്്ണര്‍ഷിപ്പോ ഉളള പണക്കാരെ ഇടതു ഭരണത്തില്‍ ആരെങ്കിലും തൊടുമോ. സംരക്ഷണത്തിന് ഇത്തരമൊരു വാതില്‍ തുറക്കുമ്പോള്‍ പണം മുടക്കാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.
സി.പി.എം പോലെ പ്രബലമായ ഒരു രാഷ്ീടയ്രപ്പാര്‍ട്ടിയുമായി നിയമപരമായ സാമ്പത്തിക ബന്ധം ഉളള ധനികരുടെ ഒരു സമൂഹമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. അബ്കാരികളും വ്യവസായികളുമടക്കമുളള ചാനലിന്റെ പ്രമോട്ടര്‍മാരുടെ പട്ടിക ഇവിടെ പ്രസക്തമാണ്.
സാധാരണക്കാരായ പാര്‍ട്ടിപ്രവര്‍ത്തകര്‍ നെഞ്ചില്‍ ഒരാന്തലോടെയാണ് ഇതൊക്കെക്കാണുന്നത്. പാര്‍ട്ടിയില്‍ സ്വാധീനം വളര്‍ത്തുന്ന സമ്പന്നവിഭാഗം പാര്‍ട്ടിയെ തട്ടിയെടുക്കുമോ എന്ന പേടി.
വി.എസ്സ് . അച്യുതാനന്ദനു പോലും ചാനലിനെപ്പറ്റി സംശയങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്. ബൂര്‍ഷ്വാ കച്ചവടതാല്‍പ്പര്യങ്ങളിലൂന്നിയ, ബിസിനസ്സിന്റെ സ്വതസിദ്ധമായ, മാര്‍ക്സിസത്തിനു നിരക്കാത്ത മാലിന്യങ്ങള്‍ പാര്‍ട്ടിയുടെ സല്‍പ്പേരിനെ ബാധിക്കുമോ എന്നു സംശയിക്കുന്ന സഖാക്കള്‍ ധാരാളമാണ് . ചാനല്‍ പാര്‍ട്ടിയെയും കൊണ്ടു പോകുമോ എന്നാണ് അവരുടെ പേടി












Click it and Unblock the Notifications