പ്രേമ വൈറസ് സൃഷ്ടാവിന്റെ വീട്ടില്‍ റെയ്ഡ്; നഷ്ടത്തിന്റെ കണക്കെടുപ്പു തുടങ്ങി
മനില: പ്രേമ വൈറസ് സൃഷ്ടാവിന്റെ വീട്ടില്‍ ഫിലിപ്പൈന്‍സ് പോലീസ് സേര്‍ച്ച് വാറണ്ടുമായി കയറി. വീട് പരിശോധിക്കാന്‍ പോലീസിന് സേര്‍ച്ച് വാറണ്ട് കിട്ടിയിരുന്നുവെന്ന് എന്‍ ബി ഐ മുഖ്യ ഉദ്യോഗസ്ഥന്‍ ഫെഡറിക്കോ ഒപ്പീനിയന്‍ പറഞ്ഞു.
വൈറസ് മൂലം ആസ്ത്രേലിയന്‍ ബിസിനസ്സിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ടെന്ന് ട്രെഷറര്‍ പീറ്റര്‍ കോസ്റെല്ലോ സിഡ്നിയില്‍ പറഞ്ഞു. കോടിക്കണക്കിന് ആസ്ത്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇത് ഉല്‍പാദനത്തേയും ബാധിച്ചുവെന്ന് കോസ്റല്ലോ നയന്‍ നെറ്റ്വര്‍ക്കിന്റെ ഞായറാഴ്ച പരിപാടിയില്‍ പറഞ്ഞു.
പ്രേമ വൈറസിനെ കരുതിയിരിക്കാന്‍ ചീനയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരോട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളറിയിച്ചു. തൊഴിലാളിദിന ആഘോഷങ്ങള്‍ കാരണം ചീനയില്‍ ഒരാഴ്ച പൊതു അവധിയായിരുന്നു. അതു കൊണ്ട് ലോകത്തെല്ലായിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ച പ്രേമ വൈറസിന് ചീനയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
സി ഐ എ, പെന്റഗണ്‍, ബ്രിട്ടനിലെ പാര്‍ലിമെന്റ് രണ്ട് സ്വകാര്യ ബാങ്കുകള്‍, ഒരു സര്‍ക്കാര്‍ ബാങ്ക്, ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനി എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.


Click it and Unblock the Notifications