Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറാ ലിയോണിലേക്ക് ബ്രിട്ടന്‍ സൈനികരെ അയക്കുന്നു

ലണ്ടന്‍: സംഘര്‍ഷം നടക്കുന്ന സിറാ ലിയോണിലെ ബ്രിട്ടീഷുകാരെ സഹായിക്കാനായി ബ്രിട്ടന്റെ അഞ്ചു യുദ്ധകപ്പലുകളും 1600 സൈനികരും ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെത്തും.

പ്രശ്നബാധിതപ്രദേശത്ത് പെട്ടുപോയ ബ്രിട്ടീഷുകാരെ വിമാനത്തില്‍ രക്ഷപ്പെടുത്തുന്നതടക്കമുള്ള അടിയന്തിരപ്രവര്‍ത്തനങ്ങള്‍ക്കായാണ് സൈന്യത്ത അയക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം പറഞ്ഞു. കലാപകാരികളുമായി യുദ്ധം ചെയ്യാനോ പ്രശ്നങ്ങളില്‍ ഇടപെടാനോ അല്ല സൈന്യത്തെ അയക്കുന്നതെന്ന് ഒരു പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

500ബ്രിട്ടീഷുകാരാണ് സിറാ ലിയോണിലുള്ളതെന്ന് കരുതുന്നു. മറ്റു രാജ്യക്കാരെയും ബ്രിട്ടീഷ് സൈനികര്‍ സഹായിക്കുമോ എന്നതിനെ കുറിച്ച് വ്യക്തമായൊന്നും പറയാനാവിലെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഈ നീക്കമെന്നും വക്താവ് പറഞ്ഞു.

സിറാ ലിയോണിലുള്ള അമേരിക്കക്കാരെ രക്ഷപ്പെടുത്താനായി അമേരിക്ക ഹെലികോപ്ടറുകള്‍ അയക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബ്രിട്ടന്റെ ഈ നീക്കം.

ഐക്യരാഷ്ട്രസഭയുടെ 300 രക്ഷാസൈനികര്‍ കലാപകാരികളുടെ തടവിലാണ്. 200 പേരെ കാണാതായിട്ടുമുണ്ട്. തടവിലായ രക്ഷാസൈനികരില്‍ 35 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+