ബോംബെ ഓഹരി വിപണി 115 പോയിന്റ് നേടി
മുംബൈ: തുടക്കത്തിലുണ്ടായ ഇടിവുകളെ നിന്ന് തിരിച്ചു വരവ് നടത്തി ബോംബെ ഓഹരി വിപണി സൂചിക ചൊവാഴ്ച 4578.49ല്‍ അവസാനിച്ചു. തിങ്കളാഴ്ചത്തേതില്‍ നിന്ന് 115.09 പോയിന്റ് (2.58 ശതമാനം) കൂടുതലാണിത്. തുടക്കത്തിലിന്ന് 4351.14 വരെ താണിരുന്നു. വെള്ളിയാഴ്ച ബോംബെ ഓഹരി വിപണി സൂചിക 4463.4 ലാണവസാനിച്ചത്.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് 1384.70 ലാണവസാനിച്ചത്. ഇത് തിങ്കളാഴ്ചത്തേതിലും 19. 65 പോയിന്റ് (1.44 ശതമാനം) കൂടുതലാണ്. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയും നേരത്തേ 1328. 05 ലേക്ക് ഇടിഞ്ഞിരുന്നു. പിന്നീടിത് കുതിച്ചു കയറി. വെള്ളിയാഴ്ച 1364.20 ലാണ് നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക അവസാനിച്ചത്.
തിങ്കളാഴ്ചത്തേതില്‍ നിന്ന് വ്യത്യസ്ഥമായി പല ഫണ്ടുകളും ഓഹരികള്‍ വാങ്ങിക്കൂട്ടിയത് തിരിച്ചു വരവിന് വഴിതെളിച്ചു. അര ഡസനിലേറെ ഇന്ത്യയിലേയും വിദേശത്തേയും ഫണ്ടുകള്‍ ഇന്‍ഫോസിസ് തൊട്ട് ഹിന്ദുസ്ഥാന്‍ ലിവറിന്റേയും ഗ്രാസിം ഇന്‍്ഡസ്റ്രീസിന്റേയും ഓഹരികള്‍ വരെ വന്‍ തോതില്‍ വാങ്ങി. ഈ വാങ്ങലില്‍ വിവരസാങ്കേതിക വിദ്യാകമ്പനികള്‍, അല്ലാത്തത് എന്ന വ്യത്യാസം കണ്ടില്ല എന്ന് വ്യാപാരികള്‍ പറഞ്ഞു.
ഒരു ഇംഗ്ലണ്ട് കേന്ദ്രമായുള്ള ഫണ്ട് വന്‍ തോതില്‍ ഓഹരികള്‍ വാങ്ങിച്ചു. വിപണിയില്‍ ആളുകള്‍ക്ക് താല്‍പര്യം തിരിച്ചു വന്നിട്ടുണ്ടെന്ന് റ്റാറ്റാ അസ്സെറ്റ് മാനേജ്മെന്റിന്റെ ടി ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications